ഗോൾഡ ഡിസൂസ|
Last Updated:
ചൊവ്വ, 18 ഫെബ്രുവരി 2020 (15:17 IST)
ബിഗ് ബോസ് ഹൌസിനകത്തെ അതിഗംഭീരമായ പ്രകടനത്തിലൂടെ ആദ്യ സീസണിൽ കപ്പടിച്ചയാളാണ്
സാബുമോൻ അബ്ദുഷമദ്. ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തിനു പുറത്തുനിന്ന് ലഭിച്ചത്. ഇപ്പോഴിതാ, സീസൺ 2വിലെ ശക്തനായ മത്സരാർത്ഥി രജിത് കുമാറിനേയും അദ്ദേഹത്തിന്റെ ‘ഫാൻസ് വെട്ടുകിളി’ കൂട്ടങ്ങളേയും പരോക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാബുമോൻ.
പെൺകുട്ടികൾ ജീന്‍സ് ധരിച്ചാൽ ജീനിനെ ബാധിക്കുമെന്നും ചാടിത്തുള്ളി നടന്നാൽ ഗർഭപാത്രം ചാടിപോകുമെന്നുമൊക്കെയായിരുന്നു
രജിത് കുമാർ പറഞ്ഞ് നടന്നിരുന്നത്. ഇക്കാര്യങ്ങൾ പരിഹാസത്തിലായിരുന്നു സാബുമോൻ ചോദിച്ചത്. താന്‍ ജീന്‍സ് ഇടുന്നയാളാണെന്നും ഇനി ഡിഎന്‍എ പരിശോധിക്കേണ്ടി വരുമോയെന്നും താരം ചോദിച്ചിരുന്നു. ഇതിനകം തന്നെ അദ്ദേഹത്തിന്റെ ലൈവ് വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ശാസ്ത്രീയമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണം സംസാരിക്കേണ്ടതെന്ന് സാബു മോന് പറയുന്നു. ഓട്ടിസം വരുന്നത് അമ്മയുടെ ദുര്‍നടപ്പുകൊണ്ടാണെന്നൊക്കെ പറയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്ന് സാബുമോൻ പറയുന്നു.
‘ജീന്‍സിലും ജിനിലും മലയാളത്തില്‍ പറയുമ്പോള്‍ 'ജി' മാത്രമേ പൊതുവായുള്ളൂ. അല്ലാതെ ഒരു പരസ്പര ബന്ധവുല്ല. ഒരു ഷോ എന്ന നിലയില്‍ ഒരാളെ നിങ്ങള്‍ക്ക് പിന്തുണയ്ക്കാം. പക്ഷേ നിങ്ങളുടെ ആരാധനാമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ക്കകത്തുള്ള ശാസ്ത്രീയതയെക്കുറിച്ച് വളരെ വ്യക്തമായി ആലോചിച്ചിട്ട് മാത്രമേ വിശ്വസിക്കാവൂ. എന്ത് മണ്ടത്തരവും വിശ്വസിക്കുന്നവരാണോ അയാളുടെ വെട്ടുകിളി കൂട്ടങ്ങൾ?. വ്യക്തിയെ ആരാധിച്ചോളൂ, പക്ഷേ പറയുന്ന കാര്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന് ശേഷമേ കണക്കിലെടുക്കാവൂ.
'പലരും എന്നോട് പറഞ്ഞിരുന്നു, ഇത്തരം കാര്യങ്ങളിലൊക്കെ എന്തെങ്കിലും പറഞ്ഞാല്‍ ജീവിക്കാന്‍ പറ്റില്ലെന്നും സിനിമയില്‍നിന്നൊക്കെ പുറത്താക്കപ്പെടുമെന്നുമൊക്കെ. ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുള്ള ആളാണ്. എനിക്ക് ഭയമില്ലെന്നും സാബു പറയുന്നു.