അപർണ|
Last Modified ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (12:09 IST)
മലയാളം ബിഗ് ബോസ് ഹൌസിലെ പ്രണയജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ടെന്നും ഇവർ തന്നെ വ്യക്തമാക്കിയ കാര്യമാണ്. ഹൌസിനകത്തും പുറത്തും ഇവരുടെ പ്രണയവും വിവാഹവും ഒക്കെയാണ് ചർച്ചാവിഷയം.
ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ മറ്റൊരു വിവാഹം നടന്നിരിക്കുകയാണ്. കമൽഹാസൻ അവതരിപ്പിക്കുന്ന തമിഴ് ബിഗ് ബോസ്
ഹൗസിലെ മത്സരാർഥിയായിരുന്ന നടനുമായ ഡാനിയൽ ആനി പോപ്പാണ് വിവാഹിതനായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെയാണ് അദ്ദേഹം വിവാഹ കാര്യം പുറം ലോകത്തെ അറിയിച്ചത്. തന്റെ കാമുകിയായ ഡെനിഷയെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്നും. കുടുംബപ്രശ്നം കൊണ്ടാണ് ഇത് തുറന്ന് പറയാതിരുന്നതെന്നും നടൻ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.