ക്രിക്കറ്റ് കളിച്ച് യെദ്യൂരപ്പയും എംഎൽഎമാരും;നാളെ എങ്ങനെയാകുമെന്ന ആശങ്കയിൽ കോൺഗ്രസും ജെഡിഎസും; വൈറലായി ചിത്രം

യെദ്യൂരപ്പ ബാറ്റ് ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടി എംഎല്‍എമാരായ രേണുകാചാര്യയെയും എസ്ആര്‍ വിശ്വനാഥിനെയും കാണാം.

Last Updated: ബുധന്‍, 17 ജൂലൈ 2019 (15:46 IST)
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയില്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബിഎസ് യെദ്യൂരപ്പ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ബിജെപിയുടെ സംസ്ഥാന മീഡിയ സെല്‍ തന്നെയാണ് ക്രിക്കറ്റ് കളിയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. യെദ്യൂരപ്പ ബാറ്റ് ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടി എംഎല്‍എമാരായ രേണുകാചാര്യയെയും എസ്ആര്‍ വിശ്വനാഥിനെയും കാണാം.

എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിടുന്നതിന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകളിലായിരുന്ന മുന്‍ മുഖ്യമന്ത്രികൂടിയായ യെദ്യൂരപ്പ ചൊവ്വാഴ്ച കൂടുതല്‍ സമയവും ചെലവഴിച്ചത് എംഎല്‍എമാര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍ ആയിരുന്നു.വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്–ദള്‍ സഖ്യം പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായതോടെ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണു ബിജെപി. വിമതരുടെ രാജി അംഗീകരിച്ചാല്‍ 107 പേരുടെ പിന്തുണയുമായി ബിജെപിയാകും സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :