10 വർഷമായി ഈ ഗ്രാമത്തിൽ ജനിക്കുന്നത് പെൺകുഞ്ഞുങ്ങൾ മാത്രം,ഇതെന്ത് പ്രതിഭാസം എന്നറിയാതെ ശാസ്ത്രലോകം !

Last Modified ശനി, 10 ഓഗസ്റ്റ് 2019 (13:31 IST)
പെൺ‌കുഞ്ഞുങ്ങൾ മാത്രം ജനിക്കുന്ന ഒരു ഗ്രാമം. പോളണ്ടിലെ ഒരു ഗ്രാമത്തിലാണ് ഇങ്ങനെ ഒരു അപൂർവ പ്രതിഭാസം ഉണ്ടാകുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഈ ഗ്രാമത്തിൽ പെൺക്കുഞ്ഞുങ്ങൾ മാത്രമാണ് ജനിച്ചിട്ടുള്ളത്. ഇതിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രലോകത്തിന് ആവുന്നുമില്ല. ഗ്രാമത്തിലെ ഈ അപൂർവ പ്രതിഭാസത്തെ കുറിച്ച് പഠിക്കാൻ മേയർ ഒരു സംഘം ഗവേഷകരെ നിയോഗിച്ചിരിക്കുകയാണ്

ഫയർഫോഴ്സ് കുട്ടികൾക്കായി നടത്തിയ ഒരു പരിശീലന പരിപാടിയിൽ ഈ ഗ്രാമത്തിൽ നിന്നും പെൺകുട്ടികൾ മാത്രമാണ് പങ്കെടുത്തത്. ഇതോടെയാണ് ഗ്രാമത്തിലെ ഈ അപ്പൂർവ പ്രതിഭാസത്തെ കുറിച്ച് പുറംലോകം അറിയുന്നത്. 96 വീടുകൾ മാത്രമാണ് ഈ ഗ്രാമത്തിൽ ഉള്ളത്. പത്ത് വർഷത്തിനിടെ ഇവിടെ ജനിച്ച 12 കുഞ്ഞുങ്ങളും പെൺകുഞ്ഞുങ്ങളാണ്.

ഗ്രാമത്തിത്തിന്റെ പുറത്തന്വന്നതോടെ ആൺകുട്ടികൾ ജനിക്കാൻ നിർദേശങ്ങളുമായി പല ഡോക്ടർമാരും രംഗത്തെത്ട്ടുണ്ട്. കാൽസ്യം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകൾക്ക് ജനിക്കു എന്നാണ് ഒരു ഡോക്ടർ നിർദേശം നൽകിയിരിക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരവുമായി ഏത് ദമ്പതികൾക്കാണോ ആൺ കുഞ്ഞ് ജനികുന്നത് അവർക്ക് മേയർ പ്രതേക പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :