'എന്റെ ഏട്ടനാണ് എന്റെ ബലം’; ശരണ്യ പറഞ്ഞത് സത്യമായിരുന്നു, ബിനു ഉപേക്ഷിച്ച് പോയതും താരം തളർന്നു

Last Modified വ്യാഴം, 13 ജൂണ്‍ 2019 (10:47 IST)
സീരിയല്‍ താരം ശശി ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് ആരാധകരെ നടുക്കിയിരിക്കുകയാണ്. എന്റെ ഏട്ടനാണ് എന്റെ ബലമെന്നായിരുന്നു ശരണ്യ പറഞ്ഞിരുന്നത്. എല്ലാമറിഞ്ഞ് കൊണ്ട് തന്നെ എന്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞ് കൈപിടിച്ച ഭർത്താവ് ബിനു ഇപ്പോൾ ശരണ്യയ്ക്കൊപ്പം ഇല്ല. ഇത് ശരണ്യയെ ഏറെ തളർത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.

ശരണ്യയുടെ രോഗ വിവരം ഇപ്പോള്‍ പുറത്തിറിഞ്ഞത് നടി സീമാ ജി നായരുടെ ഇടപെടലോടെയാണ്. സീമയുമായി ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചിട്ടുണ്ടെന്നാണ് സൂചന. എല്ലാ സഹായവും നല്‍കാന്‍ കൂടെയുണ്ടാകുമെന്ന് നടിയുടെ കുടുംബത്തേയും ഫെഫ്ക അറിയിക്കും. ഇത് ശരണ്യയ്ക്ക് വലിയ ആശ്വാസമായി മാറുകയും ചെയ്യും.

ശസ്ത്രക്രിയ ചെയ്തതിനു ശേഷമായിരുന്നു വിവാഹം. അസുഖം ഭേദമായി ആരോഗ്യവതിയായി തുടരുന്നതിനിടയിലാണ് ട്യൂമർ ശരണ്യയെ വീണ്ടും വീണ്ടും തേടിയെത്തിയത്. ഇതോടെ ബിനു ശരണ്യയെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :