ലോകത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പുതിയ റെക്കോർഡിലെന്ന് ലോകാരോഗ്യ സംഘടന

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 17 നവം‌ബര്‍ 2020 (07:27 IST)
ജനിവ: ലോകത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം പുതിയ റെക്കോർഡിൽ എത്തിയതായി ലോകാരോഗ്യ സംഘടന. 6,60,905 പേർക്കാണ് ഞായറാഴ്ച ലോകത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. വെള്ളിഴാഴ്ച, 6,45,410 പേർക്കും, നവംബർ ഏഴിന് 6,14,013 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പല രാജ്യങ്ങളിലും കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതാണ് കാര്യങ്ങൾ വീണ്ടും ഗുരുതരമാക്കിയത്.

കൊവിഡ് നിയന്ത്രണ വിധേയമായിരുന്ന ഇറ്റലിയിൽ ഒക്ടോബർ അവസാനത്തോടെ വീണ്ടും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. 30,000ലധികം പേർക്കാണ് ഇറ്റലിയിൽ രണ്ടാം വരവിൽ കൊവിഡ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്. രോഗത്തെ നിയന്ത്രിയ്ക്കുന്നതിൽ അടുത്ത പത്തുദിവസങ്ങൾ നിർണായകമാണ് എന്ന് ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്പെർനാസ പ്രതികരിച്ചു. ബ്രിട്ടണിൽ രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ഡൗൺ തുടരുകയാണ്. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :