വിവാഹങ്ങൾ കൂട്ടത്തല്ലിൽ കലാശിക്കുന്നു, പടക്കം പൊട്ടിക്കുന്നത് നിരോധിച്ച് വിവാഹ മണ്ഡപങ്ങൾ !

Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (15:19 IST)
തിരൂർ: വിവാങ്ങളോട് അനുബന്ധിച്ചുള്ള അമിതമായ ആഘോഷങ്ങൾ സ്ഥിരമായി കൂട്ടത്തല്ലിൽ കലാശിക്കാൻ തുടങ്ങിയതോടെ മലപ്പുറം തിരൂരിൽ വിവാഹ മണ്ഡപങ്ങളിൽ കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. വിവാഹത്തിന് വധൂ വരൻമാർ എത്തുമ്പോൾ സുഹൃത്തുകൾ ചേർന്ന് നടത്തുന്ന കരിമരുന്ന് പ്രയോഗവും മറ്റു ആഘോഷങ്ങളും കാരണം വിവാഹങ്ങൾ കോലാഹലങ്ങളായി മാറൻ തുടങ്ങിയതോടെയാണ് നിയന്ത്രണങ്ങളുമായി കല്യാണ ഹാളുകൾ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം തിരൂരിലെ ഒരു ഹാളിൽ നടന്ന കല്യാണത്തിൽ കരിമരുന്ന് പ്രയോഗത്തിന് പുറമേ വെളുത്ത പുകയും പതയും വരുന്ന സ്പ്രേയറുകളും ഉപയോഗിച്ചിരുന്നു. പുകയും പൊടിയും കുഞ്ഞിന്റെ കണ്ണിൽ തെറിച്ചതോടെ വിവാഹ വേദി കൂട്ടത്തല്ലായി മാറി വരന്റെ കൂടെ വന്ന സുഹൃത്തുക്കളെ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തല്ലി ഓടിക്കുകയായിരുന്നു.

തിരുവമ്പാടിയിലാകട്ടെ വിവാവ ചടങ്ങിനിടെ വേദിയിലേക്ക് പടക്കം എറിഞ്ഞതോടെ കല്യാണം തന്നെ കോലാഹലമായി. വിവാഹ ഹാളിനു സമീപത്തുള്ള റോഡുകളിൽ ആളുകൾക്ക് നേരെ പടക്കം എറിയുന്ന സംഭവങ്ങൾ വരെ ഉണ്ടായി. ഇതോടെയാണ് പടക്കം പൊട്ടിക്കുത് ഉൾപടെയുള്ള കാര്യങ്ങൾക്ക് ഹാളുകൾ കടുത്ത നിയന്ത്രണം തന്നെ ഏർപ്പെടുത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :