വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 18 ഫെബ്രുവരി 2020 (18:53 IST)
റെക്കോർഡുകളുടെ തോഴനാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഗ്രൗണ്ടിൽ വീറോടെ ബാറ്റ് വീശുന്ന താരം സ്വന്തമാക്കിയ റെക്കോർഡുകൾക്ക് കണക്കില്ല. തന്റെ റെക്കോർഡുകൾ മറികടക്കാൻ കഴിവുള്ള താരമാണ് കോഹ്ലി എന്ന് ഒരിക്കൽ സച്ചിൻ ടെൻഡുൽക്കർ തന്നെ പറഞ്ഞിരുന്നു. എന്നാൽ ഇക്കുറി താരം റെക്കോർഡ് സ്വന്തമക്കിയിരിയ്ക്കുന്നത് ഗ്രൗണ്ടിന് പുറത്താണ്
ഇൻസ്റ്റഗ്രാമിൽ 5 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡാണ് കോഹ്ലി സ്വന്തം പേരിലാക്കിയിരിയ്ക്കുന്നത്. ബോളിവുഡ് താരങ്ങളെ മറികടന്നാണ് വിരാട് ഈ നേട്ടം കൈവരിച്ചിരിയ്ക്കുന്നത്. 50 മില്യൺ ഫോളോവേഴ്സ് ഉള്ള കോഹ്ലി 148 പേരെയാണ് തിരികെ ഫോളോ ചെയ്യുന്നത്.
ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ പ്രിയങ്ക ചോപ്രയാണ് കോഹ്ലി തൊട്ടുപിന്നിലുള്ളത്. 49.9 മില്യനാണ് പ്രിയങ്കാ ചോപ്രയുടെ ഫോളോവേഴ്സ്. 44.1 മില്യൺ ഫോളോവേഴ്സുമായി ദീപിക പദുക്കോനാണ് മുന്നാം സ്ഥാനത്തുള്ളത്. 5 കോടി ഫോളോവേഴ്സ് പൂർത്തിയായതോടെ തന്റെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവർക്ക് നന്ദി അറിയിച്ച് താരം വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.