Last Modified തിങ്കള്‍, 22 ഏപ്രില്‍ 2019 (12:13 IST)
‘വേദനയോടെ ആ സത്യം മനസ്സിലായി.. മാടമ്പള്ളിയിലെ ആ മനോരോഗി ശ്രീദേവിയല്ല.. അത് നീയാണ് നകുലാ..‘
കോര്പ്പറേഷന് റോഡില്‍ വച്ച് ഇടതുമുന്നണിയുടെ റോഡ്ഷോയുമായി കൂട്ടിമുട്ടിയപ്പോൾ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിരലുകൾ ഉയർത്തി ഷിറ്റ് പറഞ്ഞ വീഡിയോക്ക് കീഴിൽ വന്ന കമന്റിൽ ചിലതാണിത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്നലെത്തെ കൊട്ടിക്കലാശം പലരീതിയിലായിരുന്നു. ചിലയിടങ്ങളിൽ ആക്രമണം, സംഘർഷം. ചിലയിടത്ത് ആഘോഷം. ഇതിനിടയിൽ വ്യത്യസ്തനാവുകയായിരുന്നു സുരേഷ് ഗോപി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു തന്റെ പ്രശസ്തമായ ഡയലോഗ് ‘ഷിറ്റ്’ സുരേഷ് ഗോപി വേദിയില്‍ ആക്ഷന്‍ ഉള്‍പ്പെടെ അവതരിപ്പിച്ചത്.
ഇരുമുന്നണികളുടെയും റോഡ് ഷോ കോര്പ്പറേഷന് റോഡിലെത്തിയപ്പോഴാണ് നേര്‍ക്കുനേര്‍ വന്നത്. അപ്പോഴാണ് സുരേഷ് ഗോപി തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം കമ്മിഷണറിലെ ഡയലോഗ് അവതരിപ്പിച്ചത്. വിരലുകള്‍ ഉയര്‍ത്തി ചിത്രത്തിലേതിന് സമാനമായ രീതിയിലാണ് അദ്ദേഹം ഇവിടെ ഷിറ്റ് പറഞ്ഞത്. എൽ ഡി എഫ് പ്രവർത്തകർ തിരിച്ചും സ്ഥാനാർത്ഥിക്ക് ഷിറ്റ് നൽകുന്നുണ്ട്. എന്നാൽ, സുരേഷ് ഗോപിക്ക് തക്ക മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. പലരും സുരേഷ് ഗോപിയെ പരിഹസിച്ചും ട്രോളിയും രംഗത്തെത്തിയിരിക്കുകയാണ്.