ഉമ്മൻ ചാണ്ടി പീഡിപ്പിച്ചത് ക്ലിഫ് ഹൌസിൽ വച്ച്: എഫ് ഐ ആറിലെ വിവരങ്ങൾ പുറത്ത്

Sumeesh| Last Modified ഞായര്‍, 21 ഒക്‌ടോബര്‍ 2018 (14:23 IST)
ഉമ്മൻ‌ചാണ്ടി തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൌസിൽ വച്ചെന്ന് സരിത് എസ് നായർ പൊലീസിന്റെ എഫ് ഐ ആർ രേഖയിലാണ് വെളിപ്പെടുത്തൽ ഉള്ളത്. ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്നങ്ങൾ പറയാണ് താനന്ന് ക്ലിഫ് ഹൌസിൽ എത്തിയത് എന്നും വ്യക്തമാക്കിയതായി എഫ് ഐ ആറിൽ പറയുന്നു. എസ് പി അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സഘമാണ് കേസ് അന്വേഷിക്കുന്നത്.

എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൈദിൽ വച്ചാണ് കെ സി വേണുഗോപാൽ തന്നെ ബലാത്സംഗത്തിനിരയാക്കിയത് എന്നാണ് സരിത പരാതി നൽകിയിരിക്കുന്നത്. 2012ലെ ഒരു ഹർത്താൽ ദിവസമായിരുന്നു ഇതെന്നും സരിത വ്യക്തമാക്കുന്നുണ്ട്.

ഉമ്മൻ‌ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് സരിതയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ സരിത ലൈംഗിക അരോപണം ഉന്നയിച്ചിരുന്നു എങ്കിലും ഒരേ കേസിൽ പലർക്കെതിരെ ബലാത്സംഗം ചുമത്താനാവില്ല എന്ന നിയമോപദേശത്തെ തുടർന്ന് ഒരോരുത്തർക്കുമെതിരെ സരിത പ്രത്യേകം പരാതി നൽകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :