‘നിങ്ങൾ പറ ഞാനെന്താണ് ചെയ്യേണ്ടത്? എന്ത് ചെയ്താലും കുറ്റം’ - മനസ് തളർന്ന് ടൊവിനോ

Last Modified വെള്ളി, 9 ഓഗസ്റ്റ് 2019 (17:33 IST)
സംസ്ഥാനത്താകമാനം രണ്ട് ദിവസമായി തകര്‍ത്ത് പെയ്യുന്ന മഴയില്‍ പല ഇടങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ആശങ്കയിലാണ് എല്ലാവരും. ആശങ്കകള്‍ അകറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിൽ സിനിമാ -രാഷ്ട്രീയ മേഖലകളിൽ ഉള്ളവരുമുണ്ട്. അക്കൂട്ടത്തിൽ മുൻ‌പന്തിയിൽ തന്നെയാണ് നടൻ ടോവിനോ തോമസും.

കഴിഞ്ഞ തവണ പ്രളയം വന്നപ്പോൾ നാട്ടിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയ വ്യക്തിയാണ് ടൊവിനോ. എന്നാല്‍, എന്തു ചെയ്താലും അത് സിനിമയുടെ പ്രമോഷനാണ് എന്ന് പറഞ്ഞു വരുന്നവരെ ശക്തമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ടൊവിനോ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ടൊവിനോയുടെ വിമർശനം. ടൊവിനോ കുറിച്ചതിങ്ങനെ.

കുറേ ആളുകളെ പേടിച്ചിട്ടാണ് alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞൻ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുൾ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല ! Let’s stand together and survive !!!!- ടൊവിനോ കുറിച്ച വാക്കുകൾക്ക് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :