വെബ്‌ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (15:37 IST)
ആപ്പിൾ അടുത്തിടെയാണ് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മർട്ട്ഫോൺ
ഐഫോൺ 11 പുറത്തിറക്കിയത്. ഇത് ഇപ്പോൾ ടെക്ക് ലോകത്തെ വലിയ
വാർത്ത തന്നെയാണ്. എന്നാൽ ഐഫോൺ 11 വാങ്ങുന്നതുമായി ബന്ധപ്പെട്ട് നോളിവുഡ് നടി നടത്തിയ പരാമർശമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഐഫോൺ 11 ലഭിക്കാൻ 100 പുരുഷന്മാരുമായി കിടക്ക പങ്കിടേണ്ടതില്ല എന്നായിരുന്നു ടോറ്റോ ഡികെഹ് സാമൂഹ്യ മാധ്യമങ്ങൾ വഴി തുറന്നടിച്ചത്.
പുതിയ ഐഫോൺ സ്വന്തമാക്കുന്നതിനായി കിഡ്നി വിൽക്കുന്നതായും, ശരീര പ്രദർശനം നടത്തുന്നതായുമുള്ള വാർത്തകൾക്ക് മറുപടിയെന്നോണമാണ് തന്റെ ഫോളോവേഴ്സിനായി താരം ഇത്തരത്തിൽ തുറന്ന പ്രസ്ഥാവന നടത്തിയത്. താൻ ഐഫോൺ 11 വാങ്ങി എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.
'ഞാൻ എന്റെ സ്വന്തം പണം കൊടുത്തു വാങ്ങി. ഐഫോൺ 11നിൽ പ്രത്യേകിച്ച് ഒന്നുമില്ല. ഇത് സ്വന്തമാക്കുന്നതിനായി 100 പുരുഷൻമാരോടൊപ്പം കിടക്ക പങ്കിടേണ്ട കാര്യമൊന്നുമില്ല. പെൺക്കുട്ടികൾ സ്വയം വഞ്ചിതരാകരുത്. ഇത് വെറും ഒരു ഫോൺ മാത്രമാണ്' ടോറ്റോ ഡികെഹ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.