ആലിംഗനവും, ഹസ്തദാനവും പാടില്ല, 1,50,000 കോണ്ടം വിതരണം ചെയ്യും: ടോക്യോ ഒളിംപിക്‌സ് മാർഗനിർദേശങ്ങൾ

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 10 ഫെബ്രുവരി 2021 (13:50 IST)
ടോക്യോ: കൊവിഡ് പശ്ചാത്തലത്തിൽ ടോക്യോ ഒളിംപിക്സിനായുള്ള പുറത്തുവിട്ടു. 33 പേജുള്ള നിയമാവലിയാണ് പുറത്തുവിട്ടിരിയ്ക്കുന്നത്. മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്ന കായിക താരങ്ങളെ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിയ്ക്കില്ല എന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആലിംഗനവും ഹസ്തദാനവും ഉൾപ്പടെയുള്ള ശാരീരിക സമ്പർക്കങ്ങൾ ഒഴിവക്കണം എന്നതാണ് ഏറ്റവും പ്രധാനമായും പറയുന്നത്.

72 മണിക്കൂറുകള്‍ക്കുള്ളില്‍ നടത്തിയ കോവിഡ് പരിശോധന ഫലം ഉണ്ടെങ്കിൽ മാത്രമേ ജപ്പാനിലേയ്ക്ക് പ്രവേശനം നൽകു. ജപ്പാനിൽ എത്തിയ ഉടനെയും കൊവിഡ് പരിശോധന നടത്തും. എന്നാൽ താരങ്ങൾക്ക് ക്വാറന്റീനിൽ കഴിയേണ്ടിവരില്ല. ഒളിംപിക്‌സ് വില്ലേജില്‍ കഴിയുന്ന കായിക താരങ്ങളെ ഓരോ നാല് ദിവസം കൂടുമ്പോള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. മത്സര ഇനത്തില്‍ പങ്കെടുമ്പോൾ, പരിശീലന സമയം, ഭക്ഷണം കഴിക്കുമ്പോള്‍, ഉറങ്ങുമ്പോള്‍, തുറസായ സ്ഥലത്ത് നില്‍ക്കുമ്പോള്‍ എന്നിവ ഒഴികെ മറ്റെല്ലാ സമയത്തും മാസ്ക് നിർബന്ധമാണ്.

കായിക താരങ്ങൾക്ക് 1,50,000 കോണ്ടം വിതരണം ചെയ്യാനും അധികൃതർ ആലോചിയ്ക്കുന്നുണ്ട്. സമ്പർക്കം വിലക്കിയിട്ടുണ്ട് എങ്കിലും കോണ്ടവും നൽകാനാണ് തീരുമാനം. മത്സര വേദിയ്ക്കു പുറത്തുള്ള, ജിമ്മുകൾ, റെസ്റ്റോറെന്റുകൾ വിദേന സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പോകുന്നതിന് വിലക്കുണ്ടാകും. എന്നിങ്ങനെയാണ് പ്രധാന മാർഗനിർദേശങ്ങൾ. ജൂലൈ 23നാണ് ടോക്യോ ഒളിംപിക്‌സ് ആരംഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :