'എന്റെ വിവാഹം മുടക്കണം', ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ച് പെൺകുട്ടി !

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (18:55 IST)
ഭോപ്പാൽ: തന്റെ വിവാഹം മുടക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമത്രി അശോക് ഗെഹ്‌ലോട്ടിനെ കണ്ട് 15കാരി. മുഖ്യമന്ത്രിയുടെ വസതിയിൽവച്ച് നടത്തിയ പരാതി പരിഹാര അദാലത്തിലായിരുന്നു സംഭവം. വിവാഹം മുടക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നിർദേശം നൽകി.

അമ്മയുടെ മരണ ശേഷം പ്രായപൂർത്തിയാവാത്ത തന്നെ പഠിക്കാൻ അനുവദിക്കാതെ വിവാഹം ചെയ്തയക്കനാണ് അച്ഛന്റെ തീരുമാനം എന്നാണ് പെൺകുട്ടി മുഖ്യമത്രിക്ക് പരാതി നൽകിയിരിക്കുന്നത്. ടോങ്ക് ജില്ലയിൽനിന്നുമാണ് അമ്മാവനോടൊപ്പം എത്തി പെൺകുട്ടി പരാതി നൽകിയത്. പഠിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും എന്ന് മുഖ്യമത്രി അശോക് ഗെഹ്‌ലോട്ട് പെൺകുട്ടിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :