മദ്യലഹരിയില്‍ മുറിയിലെത്തി ബഹളം, മര്‍ദ്ദനമേറ്റ നടി ആശുപത്രിയില്‍ - നടന്‍ അറസ്‌റ്റില്‍

മദ്യലഹരിയില്‍ മുറിയിലെത്തി ബഹളം, മര്‍ദ്ദനമേറ്റ നടി ആശുപത്രിയില്‍ - നടന്‍ അറസ്‌റ്റില്‍

 superstar , pawan singh , akshara singh , drunken , police , പൊലീസ് , മദ്യലഹരി , പവന്‍ സിംഗ് , റിസോര്‍ട്ട് , നടി , അക്ഷര , അക്ഷര സിംഗ്
ന്യൂഡല്‍ഹി| jibin| Last Updated: ബുധന്‍, 4 ഏപ്രില്‍ 2018 (10:29 IST)
മദ്യലഹരിയില്‍ യുവനടിയെ മര്‍ദ്ദിച്ച ഭോജ്പുരി നടന്‍ പവന്‍ സിംഗിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സഹതാരം സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്. സില്‍വാസ എന്ന സിനിമയില്‍ ഇരുവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് സംഭവം.

റിസോര്‍ട്ടില്‍ മദ്യപിച്ചെത്തിയ പവന്‍ സിംഗ് ബഹളമുണ്ടാക്കുകയും അക്ഷരയെ കാണണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍
താരത്തെ മുറിയിലേക്ക് കടത്തി വിടരരുതെന്ന് നടി ഹോട്ടല്‍ അധികൃതരെ അറിയിച്ചു.

എന്നാല്‍ നിര്‍ദേശം അവഗണിച്ച് അക്ഷരയുടെ മുറിയിലെത്തിയ പവന്‍ സിംഗ് റിസോര്‍ട്ട് ജീവനക്കാര്‍ നോക്കി നില്‍ക്കെ നടിയെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കൈയില്‍ പരുക്കേറ്റു. തുടര്‍ന്ന് നടിയെ ഹോട്ടല്‍ ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്ഷരയുടെ പരുക്ക് ഗുരുതരമല്ല. ചിത്രീകരണം പൂര്‍ത്തിയാക്കിയതിനാല്‍ മുംബൈയിലേക്ക് മടങ്ങാന്‍ അക്ഷര ഒരുങ്ങുമ്പോഴാണ് പവന്‍ സിംഗ് അതിക്രമം നടത്തിയത്. നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ അറസ്‌റ്റ് ചെയ്‌തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :