Rijisha M.|
Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (16:34 IST)
ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതിയുടെ വിധിയിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത് രഹുൽ ഈശ്വർ ആയിരുന്നു. എന്നാൽ ഇപ്പോൾ
രാഹുൽ ഈശ്വർ എവിടെ എന്ന് ചോദിച്ച് മാധ്യമപ്രവർത്തക സുനിത ദേവദാസ് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിൽ വർഗീയ ലഹളക്കാണ് രാഹുൽ നേതൃത്വം നൽകിയതെന്നും സുനിത ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
കലാപത്തിന് ആഹ്വാനം ചെയ്തതും കോപ്പു കൂട്ടിയതും രാഹുൽ ഈശ്വറാണ്. തന്റെ നെഞ്ചിൽ ചവിട്ടി മാത്രമേ സ്ത്രീകൾ ശബരിമലയിൽ എത്തുകയുള്ളൂ എന്ന് പറഞ്ഞു മറ്റു ഹിന്ദുക്കളെ തെരുവിൽ ഇറക്കിയതും രാഹുലാണ്. ഭാര്യ ദീപയെയും 'അമ്മ മല്ലിക നമ്പൂതിരിയെയും ചാനലുകളിൽ എത്തിച്ചു പ്രചാരണം നടത്തിയത് രാഹുലാണ്.
കേരളത്തിൽ വർഗീയ ലഹളക്കാണ് രാഹുൽ നേതൃത്വം നൽകിയത്.
സുപ്രീം കോടതി വിധിയാണ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കോടതി വിധിക്കെതിരെയാണ് രാഹുലും കൂട്ടരും കലാപം നടത്തിയത്.
എന്നിട്ട് ഇപ്പോ രാഹുൽ എവിടെ? ചവിട്ടി കയറാൻ അയാളുടെ നെഞ്ച് എവിടെ?
തെരുവിൽ പെണ്ണുങ്ങളെ തടയാൻ ദീപ എവിടെ?
തടി കേടാവുന്ന ഒരു പണിക്കും ഇപ്പോ ആരുമില്ല.
രാഹുലിനെതിരെ വർഗീയകലാപമുണ്ടാക്കാൻ ശ്രമിച്ചതിനും കോടതിയലക്ഷ്യത്തിനും കേസ് എടുക്കണം.
ഫെമിനിസ്റ്റ് എന്നും ഇടത് പുരോഗമന വാദി എന്നും രാഹുൽ പറയുന്നത് തെറി പറയുന്നത് പോലെയാണ്.
രാഹുൽ: ഇസ്തിരിയിട്ട ഉടുപ്പിനുള്ളിലും മിനുക്കിയ മുഖത്തിലും കുടുങ്ങി പോയ ഒരു പ്രാചീന മനുഷ്യനാണ് നിങ്ങൾ.
നിങ്ങൾ വരും തലമുറയോട് , നിങ്ങളുടെ കുഞ്ഞിനോടടക്കം ചെയ്യുന്ന കൊടും ക്രൂരതയും കുറ്റവുമാണ് ഈ സമരം.
പരിഷ്കൃതരായ ഒരു ജനതയെയും നാടിനെയും പ്രാചീന കാലത്തേക്കും അന്ധ വിശ്വാസത്തിലേക്കുമാണ് നിങ്ങൾ നയിക്കാൻ നോക്കുന്നത്.
എന്നെങ്കിലും നിങ്ങൾ ഇതിനു മാപ്പു പറയേണ്ടി വരും.
ദുഖിക്കേണ്ടി വരും.