വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 8 ഓഗസ്റ്റ് 2020 (13:17 IST)
മുംബൈ: സുഷാന്ത് സിങ് രജ്പുതിന്റേത് കൊലപാതകമാണെന്ന് അവർത്തിച്ച് പറഞ്ഞ് അദ്ദേഹത്തെ മുൻ പെഴ്സണൽ അസിസ്റ്റന്റ് അങ്കിത് ആചാര്യ. സുഷന്തിന്റെ കഴുത്തിൽ അദ്ദേഹത്തിന്റെ തന്നെ വളർത്തുനായയുടെ ബെലിറ്റ് ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുണ്ട് എന്ന ഗുരുതരമായ ആരോപണമാണ് അങ്കിത് ആചാര്യ ഉന്നയിയ്കുന്നത്. സുശാന്ത് ഒരിയ്ക്കലും ആത്മഹത്യ ചെയ്യില്ല എന്നും അങ്കിത് ആചാര്യ പറയുന്നു.
സുശാന്ത് ഭായ് ഒരിയ്ക്കലും ആത്മഹത്യ ചെയ്യുന്ന ആളല്ല. അദ്ദേഹത്തെ എനിയ്ക്ക് നന്നായി അറിയാം. തൂങ്ങി മരിച്ചയാളുടെ കഴുത്തിൽ ഉണ്ടാകുന്ന പാടും, കഴുത്തിൽ എന്തെങ്കിലും ഉപയോഗിച്ച് മനപ്പൂർവം ഞെറുക്കുമ്പോൾ ഉണ്ടാകുന്ന പാടുകളും വ്യത്യസ്ഥമായിരിയ്ക്കും. കഴുത്തിൽ എന്തെങ്കിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒ ആകൃതിലുള്ള പാടാണ് അദ്ദേഹത്തിന്റെ കഴുത്തിൽ ഉണ്ടായിരുന്നത്. തൂങ്ങി മരിയ്ക്കുന്ന ആളുകളുടെ കഴുത്തിൽ യു ആകൃതിയിലുള്ള പാടാണ് ഉണ്ടാവുക.
തൂങ്ങി മരിയ്ക്കുന്നവരുടെ കണ്ണ് പുറത്തേയ്ക്ക് തള്ളുകളും നാവു പുറത്തേയ്ക്ക് വരികയും ചെയ്യും. എന്നാൽ ഇതൊന്നും അവിടെ ഉണ്ടായിട്ടില്ല. സുശാന്ത് ഭായിയുടെ കഴുത്തിൽ കണ്ട അടയാളം എന്താണെന്ന് എനിയ്ക്ക് അറിയാം. അദ്ദേഹത്തിന്റെ വളർത്തുനായ ഫഡ്ജിന്റെ ബെൽറ്റ് ഉപയോഗിച്ച് ഞെരുക്കിയതിന്റെ പാടാണ് അത്. അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ എന്റെ പക്കലുണ്ട്. അതിൽനിന്നുമാണ് എനിക്കത് വ്യക്തമായത്. അന്വേഷണം സിബിഐയ്ക്ക് കൈമാറിയതിൽ സന്തോഷമുണ്ടെന്നും അങ്കിത് ആചാര്യ വ്യക്തമാക്കി.