Last Modified ചൊവ്വ, 19 മാര്‍ച്ച് 2019 (15:53 IST)
ആലപ്പുഴയിൽ ബാറിനു മുന്നിൽവച്ച് നാട്ടുകാരുമായി തല്ലുണ്ടാക്കിയത് അനിയനെ തല്ലിച്ചതച്ചത് കണ്ടിട്ടാണെന്ന് നടൻ സുധീർ. സ്വന്തം സഹോദരനെ കാരണമില്ലാതെ തല്ലി ചതക്കുന്നതുകണ്ടപ്പോൾ ഏതൊരാളും ചെയ്യുന്നതേ താനും ചെയ്തുള്ളുവെന്ന്
സുധീർ പറയുന്നു.
താൻ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും മദ്യപിക്കുന്നയാളല്ല താനെന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ സത്യമില്ലെന്നും സുധീർ പറയുന്നു. കഴിഞ്ഞ ഒന്നരവർഷമായി മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചു. എന്ന കണ്ടാൽ കള്ളുകുടിയനാണെന്ന് തോന്നും, പക്ഷേ ഞാൻ മദ്യപിക്കാറില്ല.
‘എന്റെ അനിയനേയും കൂട്ടുകാരനേയും തല്ലുന്നത് കണ്ടുകൊണ്ടാണ് അതുവരെ കാറിൽ ഇരുന്ന ഞാൻ പുറത്തേക്ക് വന്നതും ബഹളം കൂടിയതും. കൂടെപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, തല്ലുകൂടിയാൽ മാനംപോകുമെന്ന് പറഞ്ഞ് നോക്കി നിൽക്കാൻ ഞാൻ അത്ര ചീപ്പല്ല. എന്റെ അനിയനെയും കൂട്ടുകാരെയും രക്ഷിക്കാനാണ് ഓടിവന്നത്. അവർ എന്നെ തിരിച്ചുതല്ലിയപ്പോൾ സ്വയരക്ഷക്ക് വേണ്ടിയാണ് ഞാനും തല്ലിയത്.’ - സുധീർ പറയുന്നു.