പുരോഹിതര്‍ക്ക് തിരുവസ്ത്രമില്ലാതെ എവിടെയും സഞ്ചരിക്കാമെങ്കിൽ കന്യാസ്ത്രീകള്‍ക്കുമാകാം, അച്ചായന്മാർ നെറ്റി ചുളിക്കണ്ട; വനിതാ മതിലിനെ പിന്തുണച്ച് സിസ്റ്റർ ലൂസി കളപ്പുര

അപർണ| Last Modified ബുധന്‍, 2 ജനുവരി 2019 (15:24 IST)
വനിതാ മതിലിന് പിന്തുണയുമായി കന്യാസ്ത്രീ സമരത്തെ മുന്നിൽ നിന്നും നയിച്ച സിസ്റ്റര്‍ ലൂസി കളപ്പുര. രാഷ്ട്രീയ മത വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെങ്കില്‍ എന്റെ എല്ലാവിധ ആശംസകളും നേരുന്നു എന്നായിരുന്നു സിസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ട് പോസ്റ്റുകളാണ് സിസ്റ്റർ ഇതിനോടനുബന്ധിച്ച് ഇട്ടിരിക്കുന്നത്. പോസ്റ്റുകൾ ഇങ്ങനെ:

പുതുവർഷാശംസകൾ ഏവർക്കും നേരുന്നു. കേരളത്തിൽ ഇന്നുയരുന്ന വനിതാമതിൽ രാഷ്ട്രീയ മത വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെങ്കിൽ എന്റെ എല്ലാവിധ ആശംസകളും .ഞാനൊരുയാത്രയിലാണ്. സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു. ഇതുകണ്ട് പുരോഹിതന്മാർ ആരും നെറ്റിചുളിക്കുകയോ ചന്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട. അച്ചായന്മാരും!.
അൾത്താരയിൽ കുർബാന അർപ്പിച്ച ശേഷം എന്തു വേഷവും സമയത്തും അസമയത്തും വൈദീകർക്കാകാം. എന്നാൽ അൾത്താരയിൽ പൂക്കൾ വക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകൾക്ക് എല്ലാം നിഷിദ്ധം...!! വിദേശസന്യാസിനികൾ ഭാരതത്തിൽ വന്ന് കാലാവസ്ഥക്ക് അനുയോജ്യമായ സാരി കളർ,ഒറ്റകളർ,ചുരിദാർ ഒക്കെ ധരിച്ച് സന്യാസം തുടരുന്നു. എന്നാൽ കേരളകന്യാസ്ത്രീകൾ വിദേശവസ്ത്രവും ഇട്ട് നടക്കുന്നു. കൂടുതൽ സംസാരിക്കാനുണ്ട്. പിന്നീടാകാം.

ഏതാനും ചിന്തകൾ കൂടി പങ്കുവയ്ക്കട്ടെ. കേരളം സാക്ഷരതയിൽ ഒന്നാം സ്ഥാനത്താണെന്കിലും സ്ത്രീകളോടുള്ള കാഴ്ചപ്പാടിൽ ബഹുമാനത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. അതിനാൽ സാക്ഷരതയിലും ഒരർത്ഥത്തിൽ കേരളം പിന്നിൽ തന്നെയെന്ന് നിസ്സംശയം പറയാം. സ്ത്രീകൾക്ക് ഭയമില്ലാതെ പുരുഷന്മാരേപ്പോലെ സഞ്ചരിക്കാനും അഭിപ്രായങ്ങൾ പറയാനും കഴിയുന്ന നവകേരളത്തിന് വനിതാമതിൽ ഇടയാകുമെന്ന് കരുതുന്നു. ജോലി സ്ഥലങ്ങളിലും യാത്രകളിലും സ്ത്രീ ശരീരത്തെ കാമാസക്തിയോടെ നോക്കുന്ന കാലത്തോളം സ്ത്രീ സ്വതന്ത്രയാക്കപ്പെടുകയില്ല, നിർഭയം ജീവിക്കാനാവില്ല. സ്ത്രീ പുരുഷ വ്യത്യസ്തതകളോടുകൂടിയ പൂർണ്ണ സ്വാതന്ത്ര്യം കേരള സ്ത്രീകൾ അനുഭവിക്കുന്ന കാലത്താണ് കേരളം സാക്ഷരതയിൽ മുന്നിലാവുകയുള്ളു. ഈ സ്വാതന്ത്ര്യത്തെ ആരും കടന്നാക്രമിക്കരുതേ. വനിതാമതിൽ പ്രകടനത്തിലൂടെ ഒരുമാറ്റം ഉണ്ടാകണം, അല്ലാതെ 2019 ജനുവരി 1 പാഴ് വേലയാകരുത്. സ്ത്രീ ശാക്തീകരണത്തിനായി അണിചേർന്ന് ബലപ്പെടുത്തിയ സ്ത്രീ രത്നങ്ങൾക്ക് അഭിനന്ദനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ...

താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്: ഫര്‍സാനയുടെ കൊലപാതകത്തില്‍ അഫാന്റെ മൊഴി
താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന് പ്രതി ...

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ ...

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി: ബിജെപിയില്‍ നിന്ന് നടി രഞ്ജന നാച്ചിയാര്‍ രാജിവച്ചു
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് ബിജെപി നേതാവ് രഞ്ജന ...

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത ...

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത വൈബാക്കും, വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികരണവുമായി റഫീക്ക് അഹമ്മദ്
സംസ്ഥാനത്ത് വ്യാപകമായ മയക്കുമരുന്നിന്റെ ഉപയോഗമാണ് സമൂഹത്തില്‍ അക്രമം കൂടാന്‍ ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു: സിപിഎം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കേരളത്തില്‍ 30 തദ്ദേശ സ്വയംഭരണ ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ നോട്ടുകള്‍ വിതറി; കൊലയ്ക്കു മുന്‍പ് ഇഷ്ടഭക്ഷണം
പ്രതി അഫാന്‍ അനിയന്‍ അഫ്‌സാനോടു ഏറെ വാത്സല്യം കാണിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു