പരീക്ഷണം പൂർത്തിയാകും മുൻപ് കോവാക്സിന് അനുമതി നൽകുന്നത് അപകടകരം: ശശി തരൂർ

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 3 ജനുവരി 2021 (12:36 IST)
തിരുവനന്തപുരം: ഭാരത് ബയോടെക് ഐസിഎംആറുമയി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച രാജ്യത്ത് ഉപയോഗത്തിന് അനുമതി നൽകിയതിൽ വിമർശനവുമായി കോൺഗ്രസ്സ്, മൂന്നാംഘട്ട ക്ലിനിക്കൽ പരിക്ഷണം പൂർത്തിയാക്കാതെ കൊവാക്സിന് ഉപയോഗത്തിന് അനുന്തി നൽകുന്നത് അപകടകരമാണെന്ന് കോൺഗ്രസ് നേതാവ് പ്രതികരിച്ചു.

കേന്ദ്രത്തിന്റെ നടപടി അപക്വവും അപകടകരവുമാണ്. ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. എന്നാൽ ആസ്ട്രസെനകയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും പൂനെ സെറം ഇൻസ്റ്റിറ്റ്യുട്ടുമായി ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വസ്കിനുമായി മുന്നോറ്റുപോകാം എന്നും ശശി തരൂർ വ്യക്തമാക്കി. ഇന്ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരു വക്സിനുകൾക്കും അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതായി ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ വ്യക്തമാക്കിയത്. എന്നാൽ വാക്സിൻ അനുമതിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിയ്ക്കാൻ ഡ്രഗ്സ് കൺട്രോളർ തയ്യാറായില്ല. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയം വിശദീകരണം നൽകിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :