ആരാധകനെ തെറി വിളിക്കുന്ന ഷെയിൻ നിഗത്തിന്റെ വോയ്‌സ് ക്ലിപ്പ് പുറത്ത്, പെപ്പെയുടെ കമന്റ് വൈറൽ

നീലിമ ലക്ഷ്മി മോഹൻ| Last Modified ശനി, 23 നവം‌ബര്‍ 2019 (13:40 IST)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ നിറഞ്ഞു നിൽക്കുന്ന താരമാണ് യുവ നടൻ ഷെയിൻ നിഗം. എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട സംവിധായകനും നിർമ്മാതാവുമായി ഷെയിൻ നിഗം നടത്തിയ പോരുകൾ കേരളം കണ്ട് കഴിഞ്ഞു.

ജോബി ജോർജും ഷെയിനുമായുള്ള പ്രശ്നങ്ങൾ ഫെഫ്ക ഇടപെട്ട് പരിഹരിച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് ചിത്രത്തിന്റെ സംവിധായകൻ ശരത്തിനെതിരെ ഷെയിൻ മാനസിക പീഡനാരോപണവുമായി രംഗത്ത് വരുന്നത്. ഷെയിന്റെ പോക്ക് ശരിയല്ലെന്ന മറുപടിയാണ് ശരത് നൽകിയത്.

ഇരു കൂട്ടരും ആരോപണങ്ങൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും സജീവമാകുന്നതിനിടയിൽ ഒരു ആരാധകനെ അസഭ്യം പറയുന്ന ഷെയിൻ നിഗത്തിന്റെ പോസ്റ്റ് ആണ് വീണ്ടും ചർച്ചയാവുന്നത്. ഷെയിൻ തന്നെയാണ് സോഷ്യൽ മീഡിയ വഴി ആരാധകനെ അസഭ്യം പറയുന്നതിന്റെ ശബ്ദ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

ഇതിനിടയിൽ യുവനടൻ ആന്റണി വർഗീസ് പെപ്പെയും രംഗത്തുണ്ട്. പോസ്റ്റിനു കീഴിൽ പെപ്പെ ഇട്ട കമന്റും വൈറലായിരിക്കുകയാണ്. ‘പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ച് അടിപൊളിയായി സൂപ്പർ സിനിമകൾ ചെയ്യൂ’ എന്നാണ് പെപ്പേ കമന്റ് ഇട്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :