‘പാരിസ് പാരിസി’ന് കത്രിക വെച്ച് സെ‌സർ ബോർഡ്; മാറിടത്തില്‍ തൊടുന്ന രംഗം ഉള്‍പ്പെടെ 25 കട്ട്, ബോർഡിനെതിരെ അപ്പീൽ

Last Modified വ്യാഴം, 22 ഓഗസ്റ്റ് 2019 (15:28 IST)
രമേഷ് അരവിന്ദിന്റെ സംവിധാനത്തില്‍ കാജല്‍ അഗര്‍വാള്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം പാരിസ് പാരിസ് വലിയ വിവാദമുയര്‍ത്തിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ വിവാദമായ രംഗമുൾപ്പെടെ 25 രംഗങ്ങൾക്ക് കത്രിക. ഇരുപത്തഞ്ചോളം രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും കത്രിക വെച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്.

ഇതിനെ തുടര്‍ന്ന് റിവൈസിംഗ് കമ്മിറ്റിക്ക് മുമ്പാകെ അപ്പീല്‍ പോകാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തില്‍ കാജലിന്റെ മാറില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന ട്രെയിലറിലെ രംഗമാണ് വിമര്‍ശനത്തിനിടയാക്കിയത്.

‘ക്വീനിന്റെ നാല് ഭാഷകളിലുളള റീമേയ്ക്ക് ഞങ്ങളുടെ ആത്മാര്‍ഥ പരിശ്രമമാണ്. എന്തിനാണ് അവര്‍ ഇത്രയധികം കട്ടുകള്‍ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അവര്‍ കട്ട് ചെയ്യാന്‍ പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ നമ്മുടെ നിത്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ കട്ടുകളില്ലാതെ ചിത്രം അപ്രൂവ് ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. കാജല്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :