പാർവതിക്കും ഫഹദിനും അതിനുള്ള അവകാശം ഉണ്ട്, അതുതന്നെയാണ് യേശുദാസും ചെയ്തത്!

ഫഹദിന് നിരസിക്കാമെങ്കിൽ യേശുദാസ് സ്വീകരിക്കുന്നതിലെന്താ തെറ്റ്? രണ്ടും ഓരോരുത്തരുടെ അവകാശമല്ലേ? - സലിം കുമാർ

അപർണ| Last Modified ചൊവ്വ, 8 മെയ് 2018 (10:01 IST)
ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് പുരസ്കാര ചടങ്ങ് ശ്രദ്ധേയമായത് ബഹിഷ്കരണത്തിലൂടെയായിരുന്നു. കേരളത്തിൽ നിന്നും പാർവതി തുടങ്ങിയവർ ബഹിഷ്കരിച്ചപ്പോൾ യേശുദാസ് ജയരാജ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, ഇതിലൂടെ ഇരുവരും ഏറെ വിമർശനത്തിന് പാത്രമായിരുന്നു.

സംഭവത്തിൽ യേശുദാസിന് പിന്തുണയുമായി നടനും സംവിധായകനുമായ സലിം കുമാർ രംഗത്ത്. അവാര്‍ഡ് നിരസിച്ചവരുടെ നിലപാടു പോലെ തന്നെ അതു സ്വീകരിക്കാനുള്ള നിലപാടെടുക്കാന്‍ യേശുദാസിന് അവകാശമുണ്ടെന്ന് സലിം കുമാര്‍ പറഞ്ഞു.

അതേസമയം, സെല്‍ഫി വിവാദത്തിലും യേശുദാസിന് പിന്തുണ നൽകിയിരിക്കുകയാണ് താരം. യേശുദാസ് ചെയ്തതിൽ തെറ്റൊന്നുമില്ല. കൂടെനില്‍ക്കുന്ന ആളുടെ സമ്മതത്തോടെയെടുക്കുന്നതാണു സെല്‍ഫി. ഒന്നുകില്‍ അനുവാദം ചോദിച്ചിട്ട് എടുക്കാം. അല്ലെങ്കില്‍ അദ്ദേഹം നടന്നു വരുമ്പോള്‍ റെഗുലര്‍ ഫോട്ടൊ എടുക്കാം. ഇതെങ്കിലും എല്ലാവരും മനസ്സിലാക്കണമെന്നും സലിം കുമാർ പറയുന്നു.
.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :