അയ്യപ്പന്‍ ഈസ് നൈഷ്ഠികന്‍, പിണറായി ഈസ് നാസ്തികന്‍: പിസി ജോര്‍ജിന്റെ ‘മംഗ്ലീഷ്’ പ്രസംഗം

പത്തിനും അന്‍പതിനും ഇടിയിലുള്ള സ്ത്രീകളെ അയ്യപ്പന് വേണ്ട: പി സി ജോർജ്

അപർണ| Last Modified വെള്ളി, 19 ഒക്‌ടോബര്‍ 2018 (08:35 IST)
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എയുടെ പ്രതികരണം വൈറല്‍. റിപ്പബ്ലിക്ക് ടിവി ചാനലിന് നൽകിയ പ്രതികരണമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തില്‍ കൈകടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ പിസി സ്ത്രീ പ്രവേശനം നിലവിലെ അചാരങ്ങളുടെ ലംഘനമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം മലയാളത്തിലായിരുന്നു പി സി സംസാരിച്ചത്.

തുടക്കത്തില്‍ ഇംഗ്ലീഷില്‍ സംസാരിച്ച എംഎല്‍എ പിന്നീട് സംസാരം മലയാളത്തിലേക്ക് മാറ്റുകയാണെന്ന് റിപ്പോര്‍ട്ടറോട് പറയുകയും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പത്തിനും അന്‍പതിനും ഇടിയിലുള്ള സ്ത്രീകളെ വേണ്ടെന്ന് അയ്യപ്പന്‍ പറഞ്ഞിരിക്കുകയാണെന്നും പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പാക്കുകയാണെന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് പിണറായി നാസ്തികനാണെന്നാണ് പിസി മറുപടി പറഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :