ശബരിമല വിഷയത്തില്‍ പ്രതികരിച്ച വിജയ് സേതുപതിക്ക് സംഘപരിവാറിന്റെ സൈബര്‍ ആക്രമണം

 sabarimala issue , vijay , pinarayi vijayan , jellikkettu , വിജയ് സേതുപതി , ബിജെപി , സംഘപരിവാര്‍ , ശബരിമല , പിണറായി വിജയന്‍
ചെന്നൈ| Last Modified ഞായര്‍, 3 ഫെബ്രുവരി 2019 (15:14 IST)
യുവതീപ്രവേശനത്തെ അനുകൂലിച്ച തമിഴ്‌നടന്‍ വിജയ് സേതുപതിക്കെതിരേ സൈബര്‍ ആക്രമണം. ബിജെപി - സംഘപരിവാര്‍ സംഘടനകളാണ് താരത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കമന്റുകള്‍ നിറച്ചത്.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച സേതുപതി ജെല്ലിക്കെട്ടിനെതിരേ ഇതു പോലെ സംസാരിക്കുമോ എന്ന് ഒരു വിഭാഗം ചോദിച്ചപ്പോള്‍ താരത്തിന്റെ സിനിമകള്‍ കേരളത്തില്‍ ഇറങ്ങിയാല്‍ ബഹിഷ്‌കരിക്കണമെന്ന് ഒരു കൂട്ടം ആളുകള്‍ വ്യക്തമാക്കി.

അതേസമയം, സേതുപതിയുടെ നിലപാടിനെ സ്വാഗതം ചെയ്‌തും പിന്തുണയര്‍പ്പിച്ചും നിരവധിയാളുകള്‍ രംഗത്തു വന്നു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണച്ചും ശബരിമല യുവതീപ്രവേശന വിഷയത്തില്‍ അനുകൂലിച്ചും താരം പ്രസ്‌താവന നടത്തിയത്.

ആലപ്പുഴയില്‍ ചിത്രീകരണത്തിന് പോയപ്പോള്‍ ഒരു ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കൈയിലേക്ക് ഇട്ടുതന്ന നടപടി തന്നെ ഏറെ വേദനിപ്പിച്ചതായും സേതുപതി വ്യക്തമാക്കിയിരുന്നു. ഇതാണ് താരത്തിനെതിരെ തിരിയാന്‍ സംഘപരിവാര്‍ സംഘടനകളെ പ്രേരിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :