ദീപ നിശാന്ത് കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു; ആരോപണവുമായി യുവ കവി എസ് കലേഷ്

അപർണ| Last Modified വെള്ളി, 30 നവം‌ബര്‍ 2018 (09:38 IST)
കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയതായി ആരോപണം. പ്രസിദ്ധ യുവ കവിയായ എസ് കലേഷാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കവിത ചെറിയ മാറ്റങ്ങളോടെ സ്വന്തം പേരില്‍ അധ്യാപകരുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അധ്യാപകസംഘടനയുടെ മാഗസിനില്‍ ദീപ പ്രസിദ്ധീകരിച്ചുവെന്നാണ് കമലേഷ് ആരോപിക്കുന്നത്.

2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പില്‍ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്ന് കവി കലേഷ് പറയുന്നു. കവിത മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ചു വന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും കലേഷ് തന്റെ ഫെസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :