പണം വാരിയെറിഞ്ഞ് ദിലീപ്, മിനുറ്റിന് ലക്ഷങ്ങൾ വിലയുള്ള വമ്പൻ സ്രാവിനെ കളത്തിലിറക്കി ‘ജനപ്രിയൻ’!

കോടികൾ വാരിയെറിഞ്ഞ് ദിലീപ്, വരുന്നത് മുൻ അറ്റോർണി ജനറൽ റോത്തഗി?!

അപർണ| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (14:40 IST)
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ വിചാരണ തുടങ്ങാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇതിനിടയിൽ കേസിൽ നിന്നും തടിയൂരാൻ പതിനെട്ടടവും പയറ്റുകയാണ് ദിലീപ്. കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന്‍ വന്നേക്കുമെന്ന് സൂചന.

ഇതിന്റെ ഭാഗമായി ദിലീപ് ദില്ലിയിലെത്തി മുന്‍ അറ്റോര്‍ണി ജനറല്‍ ആയ മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കിയിരിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ തന്നെ മനപ്പൂര്‍വ്വം പ്രതി ചേര്‍ത്തതാണ് എന്നും കേസില്‍ സിബിഐ അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. നാളെ ദിലീപിന് വേണ്ടി മുകുള്‍ റോത്തഗി കോടതിയിൽ ഹാജരാകുമെന്നാണ് സൂചന.

ദിലീപ് ദില്ലിയിലെത്തി മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു. 25 മിനുറ്റോളും റോത്തഗിയും ദിലീപും തമ്മില്‍ കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.

മിനുറ്റിന് പോലും ലക്ഷങ്ങള്‍ വിലയുള്ള അഭിഭാഷകരെ എത്തിച്ച് എങ്ങനെയെങ്കിലും കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് വ്യക്തം. നിലവില്‍ കേരളത്തിലെ പ്രമുഖ അഭിഭാഷകരില്‍ ഒരാളായ രാമന്‍ പിള്ളയാണ് ദിലീപിന് വേണ്ടി നടിയെ ആക്രമിച്ച കേസില്‍ ഹാജരാകുന്നത്. രാമന്‍ പിള്ള വന്നതിന് ശേഷമാണ് ജയിലിലായിരുന്ന ദിലീപിന് ജാമ്യം കിട്ടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :