പണം കണ്ട് കണ്ണുതള്ളി തോക്ക് താഴെ‌വീണു, ചിരി പടർത്തി കള്ളന്റെ വീഡിയോ വൈറൽ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2019 (15:47 IST)
മുഖമ്മൂടിയണിഞ്ഞ് തോക്കുമായി ബങ്കുകളിലും സ്ഥാപനങ്ങളിലുമെത്തി കവർച്ച നടത്തുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യാറുണ്ട്. അത്തരം ഒരു മോഷണ ശ്രമത്തിനിടെ കള്ളന് പറ്റിയ അബദ്ധമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. പണം കണ്ടപ്പോൾ കള്ളന്റെ കണ്ണ് തള്ളിയതാണ് പ്രശ്നമായത്. വീഡിയോ വൈറലായതോടെ ഫിലിപ്പ് എന്ന മോഷ്ടാവിനെ പൊലീസ് പിടികൂടി.

അമേരിക്കയിലെ കെൻഡക്കിയിലാണ് സംഭവം ഉണ്ടായത്. മുഖമ്മൂടി അണിഞ്ഞ് തോക്കുമായി ഒരു കടയിലേക്ക് ഫിലിപ്പ് അതിക്രമിച്ചു കയറുകയായിരുന്നു. കടയിൽ ഈ സമയം ക്ലർക്കായ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഇയാൾ പണം ആവശ്യപ്പെട്ടു. ഇതോടെ യുവതി പണം മേശപ്പുറത്തേക്ക് വാരിയിട്ടു.

ഇത്രയധികം പണം ഒരുമിച്ച് കണ്ടതോടെ കള്ളന്റെ കൺട്രോൾ പോയി. പണം വരിയെടുക്കുന്ന തിരക്കിൽ തോക്ക് മേശപ്പുറത്ത് വച്ചു. താഴെ വീണ പണം കുനിഞ്ഞെടുക്കുന്നതിനിടെ മേശപ്പുറത്തുവച്ചിരുന്ന തോക്ക് യുവതി തന്ത്രപൂർവം കൈക്കലാക്കി കള്ളനുനേരെ ചൂണ്ടി. ഇതോടെ ജീവനെ ഭയന്ന് പണമെല്ലാം ഉപേക്ഷിച്ച് കള്ളൻ ഓടുന്നത് വീഡിയോയിൽ കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :