വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 13 ഡിസംബര്‍ 2020 (11:47 IST)
മുംബൈ: ടി ആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അർണാബിന്റെ ഹർജി ബോംബെ ഹൈക്കോടതി പരിഗണിയ്കാനിരിയ്ക്കെയാണ് വികാസിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ടിആർപി തട്ടിപ്പ് കേസിൽ അറസ്റ്റിലാക്കുന്ന 13 ആമത്തെ പ്രതിയാണ് വികാാസ്
വികസ് ഖഞ്ചന്ദാനിയെ നേരത്തെ അഞ്ചു ദിവസത്തോളം മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഇയാളിനിന്നും ലഭിച്ചു എന്ന് മുംബൈ പൊലീസ് പറയുന്നു. ഒക്ടോബർ ആറിനാണ് ബാർക്കിന് വേണ്ടി റേറ്റിങ് ബോക്സുകൾ ഇൻസ്റ്റാൾ ചെയ്യുന്ന ഹൻസ റിസർച്ച് കമ്പനി പ്രതിനിധി നിധിൻ ദിയോകർ ടിആർപി തട്ടിപ്പ് കേസ് ഫയൽ ചെയ്യുന്നത്. മുൻ ജീവനക്കാരുടെ സഹായത്തോടെ ബോക്സുകളിൽ ചില ചാനലുകൾ കൃത്രിമം നടത്തുന്നു എന്ന് ഹൻസ റിസർച്ച് പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.