'സംഭാവനയായി ലഭിക്കുന്ന കോടികൾ മുതൽ നാണയത്തുട്ട് വരെ പ്രത്യേക ഹെഡിലേക്കു മാറ്റണം': ചെന്നിത്തല

വെള്ളി, 31 ഓഗസ്റ്റ് 2018 (12:57 IST)

അനുബന്ധ വാര്‍ത്തകള്‍

പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന കോടികള്‍ മുതല്‍ നാണയത്തുട്ട് വരെ പ്രത്യേക ഹെഡിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ വിയർപ്പിൽ നിന്നും ഒരു ഓഹരിയാണ് കേരളത്തിന്റെ വീണ്ടെടുപ്പിനായി മാറ്റിവയ്ക്കുന്നത്, ഓഖി ദുരന്തത്തില്‍ ലഭിച്ച തുക ഉപയോഗിച്ചുള്ള പദ്ധതികള്‍ പരിശോധിച്ച് വരുന്നു എന്ന പല്ലവിയാണ് പത്തുമാസം ആകുമ്പോഴും കേള്‍ക്കുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.
 
രമേഷ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:-
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും ആവശ്യപ്പെടുന്നതിന് മുൻപേ ഒരു മാസത്തെ ശമ്പളം നൽകിയത് ഞാനാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുത് എന്ന സോഷ്യൽ മീഡിയ കാമ്പയിൻ തള്ളിക്കളയണം എന്നും ഫേസ്ബുക്കിൽ എഴുതിയത് ഓർക്കുമല്ലോ. ദുരിത ബാധിതരെ സഹായിക്കാൻ, വേദനയെ മറികടക്കാൻ സർക്കാരിന് പ്രതിപക്ഷം പിന്തുണ നൽകുന്ന കാര്യം നിങ്ങൾക്ക് അറിയാം. ഇതോടൊപ്പം സർക്കാരിന്റെ വീഴ്ചകളെ നിരന്തരം ചൂണ്ടിക്കാണിച്ചു കൊണ്ടേയിരിക്കും. 
 
വിമർശനങ്ങളോട് അസഹിഷ്ണുക്കളായിട്ട് കാര്യമില്ല.ജനങ്ങളുടെ വിയർപ്പിൽ നിന്നും ഒരു ഓഹരിയാണ് കേരളത്തിന്റെ വീണ്ടെടുപ്പിനായി മാറ്റിവയ്ക്കുന്നത്.സംഭാവനയായി ലഭിക്കുന്ന കോടികൾ മുതൽ നാണയത്തുട്ട് വരെ പ്രത്യേക ഹെഡിലേക്കു മാറ്റണം. ഓഖി ദുരന്തത്തിൽ ലഭിച്ച തുക ഉപയോഗിച്ചുള്ള പദ്ധതികൾ `പരിശോധിച്ച് വരുന്നു`എന്ന പല്ലവിയാണ് പത്തുമാസം ആകുമ്പോഴും കേൾക്കുന്നത്. ഇത്തരം ഒരു വീഴ്ച ഇനി ഉണ്ടാകാൻ പാടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളെല്ലാം രജിസ്റ്റര്‍ ചെയ്യണം; സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ

മാധ്യമങ്ങളുടെ മേൽ നിയന്ത്രണം കൊണ്ടുവരുന്നതിനായി മാധ്യമപ്രവർത്തകരുടെ വാട്‌സ്‌ആപ്പ് ...

news

‘നിങ്ങള്‍ക്ക് വേറെ ജോലിയൊന്നുമില്ലെ’; പരാതിക്കാരെ കണ്ടംവഴിയോടിച്ച് സുപ്രീംകോടതി - കേസ് റദ്ദാക്കി

ഒമർ ലുലു സംവിധാനം ചെയ്‌ത ‘ഒരു അഡാറ് ലവ്’ സിനിമയിലെ പാട്ടിനെതിരെ തെലങ്കാന പൊലീസ് ...

news

നാലാമതും ഗര്‍ഭിണിയായത് ഇഷ്‌ടമായില്ല; യുവാവ് ഭാര്യയെ കൊലപ്പെടുത്തി ഓടയില്‍ തള്ളി

നാലാമതും ഗര്‍ഭിണിയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തി ചാക്കില്‍കെട്ടി ഓടയില്‍ തള്ളി. ...

news

ഇടുക്കി ആർച്ച് ഡാമിന് ചലന വ്യതിയാന തകരാർ

ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറുള്ളതായി കണ്ടെത്തൽ‍. അണക്കെട്ടിൽ ജലനിരപ്പ് ...

Widgets Magazine