രാജിവച്ച് മറ്റു പാർട്ടികളിൽ ചേരാം: പ്രവർത്തകർക്ക് നിർദേശം നൽകി രജനി മക്കൾ മൺട്രം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 18 ജനുവരി 2021 (12:42 IST)
ചെന്നൈ: പ്രവര്‍ത്തകര്‍ക്ക്​രാജിവെച്ച്‌​മറ്റു പാര്‍ട്ടികളില്‍ ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി രജനി മക്കൾ മൺട്രം. അരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിലേയ്ക്കില്ല എന്ന് രജനീകാന്ത് പ്രഖ്യാപിച്ചതിന് പിന്നാലെ ചില അംഗങ്ങൾ രാജിവച്ച് ഡിഎംകെയിൽ ചേർന്നിരുന്നു. ഇതോടെയാണ് പ്രതികരണവുമായി രജനി മക്കൾ മൺട്രം രംഗത്തെത്തിയത്. മറ്റു പാർട്ടികളിൽ ചേർന്നാലും തങ്ങൾ രജനി ആരാധകരാണെന്ന കാര്യം മറക്കരുത് എന്നും രജനി മകൾ മൺട്രം പ്രവർത്തകർക്ക് നിർദേശം നൽകി. 2020 ഡിസംബറില്‍ പാര്‍ട്ടി പ്രഖ്യപനമുണ്ടാകുമെന്ന്​രജിനീകാന്ത്​നേരത്തേ അറിയിച്ചിരുന്നു എങ്കിലും രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന്​രജിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി രൂപീകരണത്തില്‍നിന്നു പിൻമാറുകയാണെന്ന് രജനികാന്ത്​പ്രഖ്യാപിയ്ക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :