ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം: നയപ്രഖ്യാന പ്രസംഗത്തിൽ വള്ളത്തോളിനെ ഉദ്ധരിച്ച് രാഷ്ട്രപതി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 29 ജനുവരി 2021 (13:41 IST)
ഡല്‍ഹി: നയപ്രഖ്യാപന പ്രസംഗത്തിനിടെ മഹാകവി വളളത്തോളിന്റെ കവിതാശകലം ചൊല്ലി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 'ഭാരതമെന്ന പേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം' എന്ന വരികളാണ് പ്രസംഗത്തിനിടെ രാഷ്ട്രപതി ചൊല്ലിയത്. ദേശസ്നേഹത്തിന്റെ പ്രാധാന്യം എടുത്തുപറയാൻ വേണ്ടിയായിരുന്നു ഇത്. റിപ്പബ്ലിക്ല് ദിനത്തിൽ ഡൽഹിയിൽ നടന്ന കർഷക പ്രക്ഷോപങ്ങളെ ലക്ഷ്യം വച്ചുകൊണ്ടാണ് രാഷ്ട്രപതി വള്ളത്തോളിന്റെ കവിതാശകലം ചൊല്ലിയത്. റിപ്പബ്ലിക് ദിനത്തിൽ ഉണ്ടായ സംഘർഷങ്ങളെ നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി അപലപിച്ചു. ചെങ്കോട്ടയിൽ ദേശീയപാതാകയെ അപമാനിച്ച സംഭവം നിർഭാഗ്യകരമാണെന്നും അദ്ദേഹാം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :