‘പിണറായി വിജയനെ കണ്ട് പഠിക്ക് ‘ - മോദിയോട് ഇന്ത്യ!

സ്വന്തം സർട്ടിഫിക്കറ്റ് പോലും കണ്ട് പിഠിക്കാൻ പറ്റാത്ത മോദിയോടോ എന്ന് ട്രോളർമാർ

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 3 ജനുവരി 2020 (10:50 IST)
പുതുവർഷത്തെ ആഘോഷമായാണ് ഇന്ത്യൻ ജനത സ്വീകരിച്ചത്. ആഹ്ലാദത്തോടേയും ആഘോഷത്തോടെയും ചിലർ 2020നെ സ്വീകരിച്ചപ്പോൾ മറ്റ് ചിലർ പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമറിയിക്കുകയാണ് ചെയ്തത്. വലിയൊരു പ്രതിഷേധങ്ങളുടെ കൂടെ അകമ്പടിയോട് കൂടെയാണ് പുതുവർഷത്തെ വരവേറ്റത്.

പുതുവർഷാശംസകൾ നേർന്നു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും പരാമർശങ്ങളെ താരതമ്യം ചെയ്യുകയാണ് സോഷ്യൽ മീഡിയ. കേരളത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിയേക്കാൾ നിലപാടുള്ള ആളാണെന്നും ജനകീയ മുഖ്യമന്ത്രി ആണെന്നും ദേശീയ മാധ്യമങ്ങൾ വരെ വാഴ്ത്തിയിരുന്നു. ഇതിനിടയിലാണ് ഇരുവരുടെയും പുതുവത്സരാശംസകളെ ട്രോളർമാരും വിമർശകരും താരതമ്യം ചെയ്തിരിക്കുന്നത്.

‘സന്തുഷ്ടമായ വർഷമായിരിക്കട്ടെ. സന്തോഷവും സമ്പൽ‌സമൃദവും നിറഞ്ഞ പുതുവർഷമായിരിക്കട്ടെ. എല്ലാവരും ആരോഗ്യവാന്മാരായിരിക്കട്ടെ. എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാകട്ടെ’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ‘ എന്നാൽ, ഇതൊക്കെ പറച്ചിലിൽ മാത്രമല്ലേ ഉള്ളു എന്നും രാജ്യത്ത് ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുന്നത് മോദിയുടെയും അമിത് ഷായുടെയും കൂടെയുള്ള കിങ്കരന്മാരുടെയും ആഗ്രഹങ്ങൾ മാത്രമല്ലേ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

എന്നാൽ, ഇവിടെയാണ് രാജ്യത്തിന്റെ ഇങ്ങേയറ്റത്തെ കൊച്ചുകേരളത്തിന്റെ മുഖ്യമന്ത്രിയുടെ ആശംസ്കൾ വ്യത്യസ്തമാകുന്നത്. പുതുവർഷത്തിൽ കൈകൊള്ളാവുന്ന ചില പുത്തൻ തീരുമാനങ്ങൾ എടുക്കണമെന്ന് വ്യക്തമാക്കിയുള്ളതായിരുന്നു മുഖ്യന്റെ ട്വീറ്റ്. പുരോഗതിക്ക് വേണ്ടി പോരാടുക, അടിച്ചമർത്തപെട്ടവർക്കായി നിലകൊള്ളുക, അനീതിക്ക് കുട പിടിക്കുന്നവർ ആകാതിരിക്കുക, പ്രതീക്ഷ കൈവിടാതിരിക്കുക എന്നീവയായിരിക്കണം ഈ പുതുവർഷത്തിൽ നാം സ്വീകരിക്കേണ്ട പുതിയ തീരുമാനങ്ങളെന്നാണ് കുറിച്ചത്.

ഒപ്പം, ലോകമെങ്ങുമുള്ള മലയാളികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകമെങ്ങുമുള്ള മലയാളികൾക്ക് സമാധാനവും പുരോഗതിയും നിറഞ്ഞ പുതുവത്സരം ആകട്ടെ എന്നാണ് അദ്ദേഹം ആശംസിച്ചിരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും ആത്പകരമായ വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ എല്ലാവിധ വേർതിരിവുകൾക്കും അതീതമായി ജനങ്ങൾ ഒന്നിച്ച് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി കുറിച്ചു.

ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ ഒരു നേതാവ് തന്റെ ജനങ്ങളോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് പ്രധാനമന്ത്രി പിണറായി വിജയനിൽ നിന്നും കണ്ട് പഠിക്കൂ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒപ്പം, സ്വന്തം സർട്ടിഫിക്കറ്റ് പോലും കണ്ടെത്താൻ പറ്റാത്ത മോദിയോടാണോ പിണറായിയെ കണ്ട് പഠിക്കാൻ പറയുന്നതെന്ന പരിഹാസ ചോദ്യവും ഉയരുന്നുണ്ട്.

നോട്ട് നിരോധനവും, ജി എസ് ടിയും, പിന്നാലെ പൌരത്വ ഭേദഗതി നിയമവുമെല്ലാം കൊണ്ട് വന്ന് ഇന്ത്യൻ ജനതയെ കഷ്ടപ്പെടുത്തുന്ന മോദി ഈ വർഷം പുതിയ എന്ത് പൊല്ലാപ്പാണ് കൊണ്ടുവരുന്നതെന്നാണ് ട്രോളർമാരും ചോദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Gold Price: സ്വര്‍ണത്തിന് പൊള്ളുന്ന വില, പവന്റെ വില 71,360 ...

Gold Price: സ്വര്‍ണത്തിന് പൊള്ളുന്ന വില, പവന്റെ വില 71,360 ആയി
ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് ആദ്യമായി 3,342 ഡോളര്‍ നിലവാരത്തിലെത്തി.

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ ...

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്
Divya S Iyer: ദിവ്യ നടത്തിയ പരാമര്‍ശം ഒരു പ്രൊഫഷണല്‍ എന്ന നിലയിലുള്ളതാണ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ...

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍
കേസ് അന്വേഷിച്ച നോര്‍ത്ത് പോലീസ് ജാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപമുള്ള ലോഹര്‍ദാഗയിലുള്ള ...

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; ...

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്
തൊട്ടടുത്ത ദിവസം ബിആര്‍ ഗവായി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും.