കേരളത്തിനായി നാല് ദിവസം കൊണ്ട് പേടിഎം ശേഖരിച്ചത് 30 കോടി രൂപ

കേരളത്തിനായി നാല് ദിവസം കൊണ്ട് പേടിഎം ശേഖരിച്ചത് 30 കോടി രൂപ

Rijisha M.| Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (12:22 IST)
കേരളത്തിലെ ദുരന്ത നിവാരണത്തിനായി നാല് ദിവസം കൊണ്ട് വിവിധയിടങ്ങളിൽ നിന്ന് പേടിഎം ശേഖരിച്ചത് 30 കോടി രൂപ. 12 ലക്ഷം ഉപഭോക്താക്കളിൽ നിന്നായാണ് ഈ തുക സമാഹരിച്ചത്.

ആദ്യ 48 മണിക്കൂറുകള്‍ കൊണ്ട് 10 കോടി രൂപയും മൂന്ന് ദിവസം കൊണ്ട് 20 കോടി രൂപയും ശേഖരിച്ചതായി പേടിഎം നേരത്തെ അറിയിച്ചിരുന്നു.

പേടിഎം മൊബൈൽ ആപ്പിൽ നിന്നാണ് ഇത്രയും തുക കമ്പനി ശേഖരിച്ചത്. പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ നേരത്തെ 10,000 രൂപ സംഭാവന നൽകിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :