അമ്മയിൽ നിന്നും രാജി വെയ്ക്കാൻ പാർവതി തയ്യാറായിരുന്നു, രണ്ട് ചിത്രങ്ങൾ റിലീസിനുള്ളത് കൊണ്ട് മാത്രം വേണ്ടെന്ന് വെച്ചു: ആഷിഖ് അബു

അവർക്കൊപ്പം പാർവതിയും രാജി വെയ്ക്കുമായിരുന്നുവെന്ന് ആഷിഖ് അബു

അപർണ| Last Modified വെള്ളി, 29 ജൂണ്‍ 2018 (08:54 IST)
മലയാള സിനിമാ താരങ്ങളുടെ ഫാൻസ് അസോസിയേഷനെതിരെ ആഞ്ഞടിച്ച് സംവിധായകൻ ആഷിക് അബു ഇന്നലെ രംഗത്തെത്തിയിരുന്നു. അമ്മയിൽ നിന്നും രാജി വെയ്ക്കാൻ പാർവതിയും തയ്യാറായിരുന്നുവെന്ന് ആഷിഖ് അബു റിപ്പോർട്ടർ ചാനലിനോട് പറഞ്ഞതായി റിപ്പോർട്ട്.

ചില സമ്മര്‍ദ്ദങ്ങള്‍ കാരണമാണ് അവര്‍ പിന്‍മാറിയതെന്നും സംവിധായകന്‍ ആഷിഖ് അബു. തന്റെ രണ്ട് ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ളതുകൊണ്ടാണ് പാര്‍വതി രാജിവയ്ക്കാന്‍ തയ്യാറാകാതിരുന്നത്. രാജിവച്ചാല്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന മാഫിയ-ഗൂണ്ട സംഘങ്ങള്‍ ചിത്രത്തെ കൂവി തോല്‍പ്പിക്കും. സിനിമ എന്നാല്‍ പാര്‍വതിയുടേത് മാത്രമല്ല. സംവിധായകന്റെയും നിര്‍മാതാവിന്റെയും ഇപ്പോഴത്തെ അവസ്ഥ ആലോചിച്ച് നോക്കു എന്ന് ആഷിഖ് അബു പറയുന്നു.

സിനിമ എന്ന ജനപ്രിയകലയോട് ജനങ്ങൾക്കുള്ള നിഷ്കളങ്കമായ സ്നേഹവും ആരാധനയും ഉപയോഗിച്ച് ഫാൻസ്‌ അസോസിയേഷൻ എന്ന പേരിൽ ഗുണ്ടാ സംഘം രൂപീകരിക്കുകയും അവർ ഈ താരങ്ങൾക്കുവേണ്ടി ആക്രമങ്ങൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എതിർപക്ഷത്തെ, പ്രത്യേകിച്ച് സ്ത്രീകളെ നിശ്ശബ്ദരാക്കുകയുമാണ് ഈ തന്ത്രമെന്നുമെന്നും അദ്ദേഹം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :