കെ കെ|
Last Modified വ്യാഴം, 12 ഡിസംബര്‍ 2019 (09:25 IST)
ദേശീയ പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത നടക്കുന്നതിനിടയിൽ പ്രതികരിച്ച് നടി പാര്‍വതി. രാജ്യസഭയില്‍ ബില്ല് പാസായതിന് ശേഷമാണ് പാര്‍വതിയുടെ പ്രതികരണം. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല എന്ന് പാര്‍വതി ട്വിറ്റ് ചെയ്തു.
നേരത്തേ മലയാള
സിനിമ മേഖലയിൽ മമ്മൂട്ടി ചിത്രം ഉണ്ടയുടെ അണിയറ പ്രവർത്തകർ ബില്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാർവതിയുടെ
പ്രതികരണം. എന്നാൽ, പാർവതിക്കെതിരേയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. ബിൽ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ പാകിസ്ഥാനിലേക്ക് പൊയ്ക്കൊള്ളൂ എന്നാണ് ഇക്കൂട്ടർ പാർവതിയോട് ആവശ്യപ്പെടുന്നത്. ആർ എസ് എസ് അനുഭാവികളാണ് പാർവതിയെ കൂടുതലും വിമർശിക്കുന്നത്.
അനുകൂലിച്ചും പ്രതികൂലിച്ചും അതിശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ബില്‍ രാജ്യസഭ കടന്നത്. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസായത്. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.
പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.