പപ്പുസീബ്രയെ ഓർക്കുന്നില്ലേ? പപ്പു ഇനി 3D ആനിമേഷൻ രൂപത്തില്‍; സ്വിച്ച് ഓൺ ചെയ്യുന്നത് മമ്മൂട്ടി !

പപ്പുവിന് കൈയ്യടിച്ച് മമ്മൂട്ടി...

Last Modified വെള്ളി, 10 മെയ് 2019 (16:01 IST)
കേരള പോലീസ് റോഡ് സുരക്ഷ അവബോധ പ്രചരണത്തിന്റെ ഭാഗമായി 2009 ല്‍ അവതരിപ്പിച്ച പപ്പുസീബ്ര 3D ആനിമേഷന്‍ രൂപത്തില്‍ കുട്ടികള്‍ക്കിടയിലേക്ക്. മെഗാസ്റ്റാര്‍ മമ്മുട്ടിയാണ് പപ്പുവിനെ തന്റെ ഔദ്ദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അവതരിപ്പിക്കുന്നത്. നാളെ (11 - 05 -2019) ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് മമ്മുട്ടിയുടെ ഔദ്ദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പപ്പുവിന്റെ ആദ്യ ആനിമേഷന്‍ ചിത്രം കാണാം.

ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ളയാണ് പപ്പുവിന്റെ സൃഷ്ടാവ്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ ആണ് ഈ പദ്ധതി നിലവില്‍ വരുന്നത് അന്ന് ഐജിയായിരുന്ന ഡോ.ബി.സന്ധ്യ ഐ.പി.എസും ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് ഐപിഎസും ആണ് നന്ദന്‍പിള്ള സൃഷ്ടിച്ച കഥാപാത്രത്തിന് പപ്പു എന്ന പേരിട്ടത്.

മികച്ച റോഡ് സുരക്ഷാപ്രചരണത്തിന് അന്താരാഷ്ട്ര മീഡിയ സേഫ്റ്റി
അവാര്‍ഡ് നേടിയിട്ടുള്ള ഈ പദ്ധതി മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കിയിട്ടുണ്ട്. റോഡ് സെന്‍സ് പപ്പു എന്ന കഥാപാത്രത്തിലൂടെ കേരളപോലീസ് നടത്തിയ ശുഭയാത്ര അവബോധ പ്രചരണത്തിലൂടെ റോഡപകടങ്ങളില്‍ ഗണ്യമായ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.

ചെറിയ കഥകളിലൂടെയും കവിതകളിലൂടെയും റോഡപകടം എന്ന മഹാദുരന്തത്തിന് തടയിടുക എന്നതാണ് പപ്പുസീബ്ര ആനിമേഷന്‍ചിത്രത്തിലൂടെ പറയുന്നത്. മെഗാസ്റ്റാര്‍ മമ്മുട്ടി നേതൃത്വം വഹിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന പ്രശസ്തമായ ചാരിറ്റി സംഘടനയും പപ്പുവിനൊപ്പം റോഡ് സുരക്ഷ പ്രചരണത്തിനിറങ്ങുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :