രേണുക വേണു|
Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (20:00 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു കൊച്ചു മിടുക്കന്‍. മുസ്ലിം പള്ളി കമ്മിറ്റി നടത്തിയ പരിപാടിയില്‍ 'പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരം..' എന്ന വിപ്ലവ ഗാനം ആലപിച്ചാണ് ഈ കൊച്ചുമിടുക്കന്‍ സോഷ്യല്‍ മീഡിയയില്‍ കൈയടി വാങ്ങിക്കൂട്ടുന്നത്. പള്ളി കമ്മിറ്റി നടത്തിയ പരിപാടിയില്‍ തന്നെ ഇങ്ങനെയൊരു പാട്ട് പാടാന്‍ കാണിച്ച ധൈര്യം സമ്മതിക്കണമെന്നാണ് എല്ലാവരുടെയും കമന്റ്. ചാള്‍സ് ശോഭരാജില്‍ പോലും ഇത്രയും ധൈര്യം കണ്ടിട്ടില്ലെന്നാണ് ചിലരുടെ രസകരമായ കമന്റ്.
നബിദിനത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രശസ്തമായ 'പള്ളിയല്ല പണിയണം' എന്ന വിപ്ലവഗാനം ഈ കൊച്ചുമിടുക്കന്‍ ആലപിക്കുന്നത്. ഒടുവില്‍ ഈ കുട്ടിയെ സോഷ്യല്‍ മീഡിയ തന്നെ കണ്ടുപിടിച്ചു. പരപ്പനങ്ങാടി ഉള്ളണം മുണ്ടിയിന്‍കാവ് സ്വദേശിയാണ് ഈ കുട്ടിയെന്ന് ചിലര്‍ പറയുന്നു. പാട്ട് പാടിയതിനു കുട്ടിക്ക് പ്രോത്സാഹന സമ്മാനവും കിട്ടി. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.