പി സി ജോര്‍ജിനെ കണ്ടം‌വഴി ഓടിച്ച് സോഷ്യല്‍ മീഡിയ!

കീഴാറ്റൂരില്‍ ബൈപാസ് വരുന്നതില്‍ പ്രശ്നമില്ലെന്ന് പി സി ജോര്‍ജ്ജ്, നേരത്തേ പറഞ്ഞ മനുഷ്യനന്മയൊക്കെ എവിടെപ്പോയെന്ന് സോഷ്യല്‍ മീഡിയ

അപര്‍ണ| Last Updated: തിങ്കള്‍, 26 മാര്‍ച്ച് 2018 (16:15 IST)
കീഴാറ്റൂരില്‍ ബൈപാസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുകയാണ്. നിലവില്‍ സി പി എം മാത്രമാണ് ബൈപാസ് വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. സി പി ഐ, കോണ്‍ഗ്രസ്, ബി ജെപി തുടങ്ങിയ മറ്റ് പാര്‍ട്ടികള്‍ എല്ലാം ബൈപാസ് വേണ്ടെന്ന നിലപാടിലാണ്.

ബൈപാസിനായി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇതിനിടയില്‍ വേറിട്ടൊരു ശബ്ദമായി മാറിയിരിക്കുകയാണ് പി സി ജോര്‍ജ് എം എല്‍ എ. കീഴാറ്റൂരില്‍ ബൈപാസ് നിര്‍മ്മിക്കുന്നതിന് പ്രശ്‌നമില്ലെന്നാണ് പി സി ജോര്‍ജ് പറയുന്നത്.

‘കീഴാറ്റൂരില്‍ പ്രശ്‌നം ബൈപ്പാസ് അല്ല. മറിച്ച് പ്രദേശം രണ്ടായി പകുത്ത് പോകുന്നതാണ്. ഏത് റോഡ് നിര്‍മ്മാണത്തിനെതിരെയും സമരം നടത്തുന്ന പ്രവണത ശരിയല്ല‘ എന്ന് അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. അതേസമയം, ജോര്‍ജിന്റെ ഈ വാദം എറ്റെടുത്തിരിക്കുന്നത് ട്രോളര്‍മാരാണ്.

ഇന്നലെ കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തുന്ന ബൈപാസ് വിരുദ്ധ സമരത്തിന് പിന്തുണ അറിയച്ച് പി സി സ്ഥലം സന്ദര്‍ശിച്ചിരുന്നു. വയല്‍കിളി സമരം രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയില്ല മറിച്ച് മനുഷ്യനന്മയ്ക്കു വേണ്ടിയാണെന്നും പി സി ജോര്‍ജ് മുമ്പ് പറഞ്ഞിരുന്നു.

എന്നാല്‍, ഒരു ദിവസം കൊണ്ട് പി സി ഇങ്ങനെ മറുകണ്ടം ചാടുമെന്ന് ആരും കരുതിയില്ല. ഏതായാലും പി സിയെ കീഴാറ്റൂര്‍ കണ്ടം വഴി തന്നെ ഓടിക്കണമെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :