കൊൽക്കത്ത|
jibin|
Last Updated:
ഞായര്‍, 8 ജൂലൈ 2018 (11:48 IST)
ചലച്ചിത്ര നടിയേയും സഹോദരനെയും കൈയേറ്റം നടത്തിയെന്ന പരാതിയില്‍ ബംഗാളി ടിവി താരം ജോയ് കുമാർ മുഖര്‍ജിയെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. നടി സയന്തിക ബാനർജിക്കും സഹോദരനും നേര്‍ക്കായിരുന്നു ഇയാളുടെ ആക്രമണം. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
വെള്ളിയാഴ്ച രാത്രി ടോളിഗഞ്ച് പൊലീസ് സ്റ്റേഷനില്‍ സയന്തിക നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്നാണ് ജോയിയെ അറസ്റ്റ് ചെയ്തത്.
സുഹൃത്തുക്കളായിരുന്ന ജോയിയും സയന്തികയും ഒമ്പതു വർഷത്തോളം ലിവ്–ഇൻ റിലേഷനിൽ കഴിയുകയായിരുന്നു. അടുത്തിടെയാണു ഇരുവരും പിരിഞ്ഞത്.
സംഭവദിവസം സഹോദരനൊപ്പം വരുകയായിരുന്ന സയന്തികയുടെ കാര്‍ റോഡില്‍വെച്ച് ജോയ് തടയുകയും ചീത്ത വിളിക്കുകയുമായിരുന്നു. പ്രശ്നത്തില്‍ ഇടപ്പെട്ട സായന്തികയുടെ സഹോദരനെയും ഇയാള്‍ കൈയേറ്റം ചെയ്തു. ഇതേ തുടര്‍ന്നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. ജോയ് കാറിനു കേടുപാടുകൾ വരുത്തിയതായും പരാതിയിലുണ്ട്. സയന്തികയ്ക്കു പരുക്കുകളുണ്ടായിരുന്നില്ല.
സൗത്ത് കൊൽക്കത്തയിൽ ജോയിയും സയന്തികയും ചേർന്ന് 60 ലക്ഷം രൂപയ്ക്ക് ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. അഞ്ചു ലക്ഷം രൂപ മാത്രമാണ് സയന്തിക തന്റെ ഷെയറായി നല്‍കിയത്. ബാക്കിയുള്ള തുക നല്‍കണമെന്നാവശ്യപ്പെട്ട് ജോയ് പതിവായി വാക്കുതര്‍ക്കം നടത്തുമായിരുന്നു. ഇതിന്റെ പെരിലാണ്
വഴിയില്‍ വെച്ച് സംഘര്‍ഷമുണ്ടായതെന്നും ജോയിയുടെ സഹോദരൻ പറഞ്ഞു.