'ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അവയവങ്ങള്‍ എന്നെന്നേക്കുമായി എന്നെ വിട്ടുപോയി, മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതി'- എല്ലാവരോടും വീട്ടിലിരിക്കണമെന്ന് ആവശ്യപ്പെട്ട് നന്ദു മഹാദേവ

അനു മുരളി| Last Modified ശനി, 28 മാര്‍ച്ച് 2020 (11:55 IST)
ക്യാൻസറിനോട് യുദ്ധം ചെയ്യുന്ന യുവാവാണ് നന്ദു മഹാദേവ. പല പ്രാവശ്യമായി രോഗം കീഴടക്കാന്‍ ശ്രമിച്ചിട്ടും പൊരുതി ജയിച്ച് ജീവിതത്തിലേക്ക് തിരികെ വരികയാണ് നന്ദു. ഡോക്ടർമാർ പലതവണ വിധിയെഴുതിയപ്പോഴൊക്കെ മനക്കരുത്ത് കൊണ്ട് തിരികേ വന്ന നന്ദുവിന്റെ പുതിയ പോസ്റ്റ് വൈറലാകുന്നു. കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനായി എല്ലാവരും സർക്കാർ നിർദേശപ്രകാരം വീടിനുള്ളിൽ തന്നെ കഴിയണമെന്ന് നന്ദു ആവശ്യപ്പെടുന്നു.

നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വെട്ടി മുറിച്ചിട്ടിട്ടും മുറികൂടി വന്നവര്‍ക്കെല്ലാം വെട്ടുകത്തി കണ്ടാല്‍ ചിരിയല്ലേ വരുള്ളൂ..!!! ഇന്നത്തോടെ ആറാമത്തെ കീമോ കഴിഞ്ഞു..!! എന്റെ ജീവിതത്തിലെ ഈ രണ്ടാം മഹായുദ്ധത്തില്‍ ഇനിയും മൂന്ന് കീമോ ബാക്കിയുണ്ട്..!! ഇനിയും സര്‍ജറിയും റേഡിയേഷനും ഒക്കെയുണ്ടാകും ചിലപ്പോള്‍..!! ഈ സമയത്ത് ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ വല്ലാത്ത അത്ഭുതമാണെനിക്ക്..!

രണ്ട് വര്‍ഷം.. രണ്ട് മേജര്‍ സര്‍ജറികള്‍.. അതിശക്തമായ 12 കോഴ്‌സ് കീമോ.. അതും ലോകത്തിലെ ഏറ്റവും മാരകമായ കീമോ മരുന്നുകള്‍..!! കണക്കില്ലാത്ത അത്രയും മോര്‍ഫിനും വേദന സംഹാരികളും…
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അവയവങ്ങള്‍ എന്നെന്നേക്കുമായി എന്നെ വിട്ടുപോയി..!! ശ്വാസമില്ലാതെ പിടഞ്ഞ രാത്രികള്‍.. മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പലകുറി വിധിയെഴുതി… കയ്യിലുണ്ടായിരുന്നതും കടം മറിച്ചതും ഒക്കെ തീര്‍ന്നു വട്ടപൂജ്യമായി..

പക്ഷെ അത്ഭുതം അതല്ല.. ഈ നിമിഷവും എന്റെ രക്തമോ ശരീരത്തിന്റെ മറ്റേത് ഭാഗങ്ങളോ പരിശോധിച്ചു നോക്കിയാല്‍ സകലതും നോര്‍മല്‍ ആയിരിക്കും…!! നല്ലൊരു ജലദോഷം വന്നാല്‍ കുഴഞ്ഞു പോകുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.. പക്ഷെ ഇപ്പോഴും ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്… ഇനി ഇതിനെക്കാളേറെ സന്തോഷം തരുന്ന മറ്റൊരു കാര്യമുണ്ട്..!!

ഈ മരണം മുന്നില്‍ കണ്ടുള്ള യുദ്ധത്തിനിടയിലും പല സാഹചര്യങ്ങള്‍ കാരണം നിരാശയുടെ പടുകുഴിയിലാണ്ട് വിഷമിച്ച ആയിരക്കണക്കിന് ചങ്കുകളേ എന്റെ അനുഭവങ്ങളിലൂടെ വാക്കുകളിലൂടെ ജീവിതത്തെ പൊരുതി നേടാനുള്ളതാണ് എന്ന് പഠിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു..!! എത്രയോ പേരെ ആത്മഹത്യയില്‍ നിന്ന് പോലും രക്ഷിക്കാന്‍ എന്റെ അക്ഷരങ്ങള്‍ക്ക് കഴിഞ്ഞു..!! ഒറ്റപ്പെട്ടുപോയ എത്രയോ രോഗികള്‍ക്ക് ആശ്വാസമേകാന്‍ കഴിഞ്ഞു..!! എന്റെ ജീവിതം ധന്യമാണ്… ഇത് എന്റെ നിയോഗവും..!!!

ഒരു തളികയില്‍ ഒരു ലക്ഷം കോടി രൂപയും മറ്റൊരു തളികയില്‍ ഇപ്പോഴുള്ള ആയുസ്സിന്റെ കൂടെ വെറും ഒരു ദിവസത്തിന്റെ അധികം ആയുസ്സും വച്ചു നീട്ടിയാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ രണ്ടാമത്തെ തളിക തന്നെ ഞാന്‍ ആവശ്യപ്പെടും..!! അത്രമേല്‍ മനോഹരമാണ് ജീവിതം.. അത്രയ്ക്ക് വലിയ ഗിഫ്റ്റാണ് ജീവിതം.. ഞാനൊരു അത്ഭുതമനുഷ്യന്‍ ആയത് കൊണ്ടല്ല ഇതൊക്കെ സാധ്യമായത്..!! ചങ്കുകള്‍ നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകളുടെ ശക്തി ഒരു തീ ഗോളമായി എന്റെ മുന്നിലുള്ള പ്രതിസന്ധികളെ എരിച്ചു കളയുകയായിരുന്നു…!!

എന്നില്‍ നിന്നും പറന്ന് പോയ ആത്മാവിനെ നിങ്ങള്‍ വീണ്ടും തിരികെ എന്നിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു..!! എന്റെ ജീവിതത്തിലെ വില്ലന്‍ ക്യാന്‍സര്‍ ആണെങ്കില്‍ നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ മറ്റു പലതിനും ആയിരിക്കും ആ റോള്‍..!! അത് എന്തു തന്നെയായായാലും മുണ്ടൊന്നു മുറുക്കി ഉടുത്തിട്ട് നിവര്‍ന്ന് നിന്ന് പറയണം..

ഉള്ളിലെ തീ കൊണ്ട് ഉലയിലെ സ്വര്‍ണ്ണം ഉരുക്കാന്‍ പഠിച്ചവനെ ഊതി കെടുത്താന്‍ നോക്കണ്ട ട്ടോ..!! ഊഞ്ഞാല്‍ പ്രായം കഴിഞ്ഞു വാ.. അപ്പൊ നോക്കാം… (അയ്യപ്പനും കോശിയും മുണ്ടൂര്‍ മാടന്‍ bgm)

മരിച്ചു പോയാലും മ്മടെ തലയും നട്ടെല്ലും നിവര്‍ന്ന് തന്നെ നില്‍ക്കാന്‍ പാടുള്ളൂ.. അഥവാ ശിരസ്സ് കുനിയുന്നെങ്കില്‍ അത് സര്‍വ്വേശ്വരന്റെ സൃഷ്ടാവിന്റെ മുന്നില്‍ മാത്രം… ആഹാ അന്തസ്സ്…. പ്രാര്‍ത്ഥന ഇനീം must ആണ് ട്ടോ പ്രിയരേ .. ഇങ്ങളോടൊക്കെയുള്ള സ്‌നേഹം നിറഞ്ഞു തുളുമ്പുകയാണ് മനസ്സില്‍ ??
NB : 21 ദിവസം എല്ലാരും വീട്ടില്‍ തന്നെ ഇരിക്കണേ…. കൊറോണയെയും നമുക്ക് തുരത്തണം !!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും
അടുത്ത മാസം പകുതിക്ക് ശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാന്‍ നിര്‍ദേശിച്ചതായി ധനമന്ത്രി കെ എന്‍ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍  മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്
ഇന്ത്യയുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട ഷിംല കരാര്‍ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള ...

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ ...

'വല്ലാത്തൊരു തലവേദന തന്നെ'; സംസ്ഥാനത്തെ കലക്ടറേറ്റുകളില്‍ വീണ്ടും ബോംബ് ഭീഷണി
കൊല്ലം ജില്ലാ കലക്ടര്‍ക്ക് ഇന്നു രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി, ...

Indus Water Treaty: യുദ്ധകാലത്ത് പോലും എടുക്കാത്ത നടപടി,  ജല ഉടമ്പടി റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും?
ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ട രാജ്യമെന്ന നിലയില്‍ പാകിസ്ഥാന്റെ ജനങ്ങള്‍ക്ക് ജലം ...