നമ്പി നാരായണന് നീതി; കൈയ്യടിച്ച് സൂര്യയും മാധവനും!

അപർണ| Last Modified ശനി, 15 സെപ്‌റ്റംബര്‍ 2018 (09:42 IST)
ഐ എസ് ആർ ഓ ചാരക്കേസിൽ മുൻ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിയിൽ സന്തോഷം അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ തമിഴ് നടന്മാരായ മാധവനും സൂര്യയുമുണ്ട്. ‘അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’–ട്വീറ്റ് ചെയ്തു.

വിധിക്കായി കാത്തിരിക്കുകയായിരുന്നെന്ന് മാധവന്റെ ട്വീറ്റിന് മറുപടിയായി തമിഴ് താരം സൂര്യയും പ്രതികരിച്ചു. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിലാണ് നമ്പി നാരായണന് നീതി ലഭിക്കുന്നത്. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നു.

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ മാധവനാണ് നായകനായി എത്തുന്നത്. നമ്പി നാരായണന്റെ 27 മുതല്‍ 75 വയസ് വരെയുള്ള കാലമാണ് ചിത്രീകരിക്കുന്നത്. ആനന്ദ് മഹാദേവനാണ് സംവിധാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :