ഞാൻ എന്റെ ജോലി ചെയ്യുകയാണ്, ഇതിനോട് പ്രതികരിക്കാനില്ല: മോഹൻലാൽ

ഞാൻ എന്റെ ജോലി ചെയ്യുകയാണ്, ഇതിനോട് പ്രതികരിക്കാനില്ല: മോഹൻലാൽ

തൃശൂർ| Rijisha M.| Last Modified ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (12:24 IST)
തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാർത്ഥിയാകുന്നത് താൻ അറിയാത്തതിനാൽ പ്രതികരിക്കാനില്ലെന്ന് നടൻ മോഹൻലാൽ. 'മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച മുൻകൂട്ടി നിശ്ചയിച്ചിരുന്നു. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്‌റ്റിനെക്കുടിച്ചറിയിക്കാൻ വേണ്ടിയായിരുന്നു അത്'- പറഞ്ഞു.

'മുൻപ് പിണറായി വിജയനുമായി പലപ്പോഴും ഞാൻ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. അപ്പോഴും ഇതുപോലെയുള്ള പല വാർത്തകളും വന്നിരുന്നു. പല പാർട്ടിയുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുമുണ്ട്. താൻ ഇപ്പോൾ തന്റെ ജോലി ചെയ്‌തുകൊണ്ടിരിക്കുകയാണെ'ന്നും മോഹൻലാൽ പറഞ്ഞു. മനോരമ ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :