അപർണ|
Last Updated:
ചൊവ്വ, 7 ഓഗസ്റ്റ് 2018 (09:32 IST)
വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെ താരസംഘടനയായ ‘അമ്മ’യും സിനിമയിലെ വനിതാകൂട്ടായ്മയും തമ്മിലുള്ള ചര്‍ച്ച ഇന്നു നടക്കും. കൊച്ചിയിലെ ഹോട്ടലിലാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വൻ വിവാദമായിരുന്നു സംഘടനയ്ക്കകത്തും പുറത്തുമുണ്ടായത്.
അമ്മയിലെ വനിതാ താരങ്ങളായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, ഭാവന എന്നിവര്‍ രാജിവയ്ക്കുകയും തുടര്‍ന്ന് ദിലീപിനെ തിരിച്ചെടുത്തത് ചോദ്യം ചെയ്തു ഡബ്ല്യു.സി.സി. പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു നടന്‍ ഷമ്മി തിലകന്‍ ഉള്‍പ്പെടെയുള്ളവരെയും യോഗത്തിന് വിളിച്ചിട്ടുണ്ട്.
അതേസമയം, നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷി ചേരാനുള്ള അമ്മയുടെ നീക്കമാണ് ഒടുവിലത്തെ വിവാദ പ്രശ്നം. താൻ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ
അമ്മ നേതൃത്വത്തിനുള്ളിൽ തന്നെ വ്യത്യസ്തമായ അഭിപ്രായം ഉണ്ടെന്നാണ് സൂചന. സംഭവം വിവാദമായതോടെ നൽകിയ ഹർജി നടിമാരായ ഹണി റോസും രചന നാരായണൻ കുട്ടിയും പിൻവലിച്ചേക്കും.