ചൊവ്വ ഭൂമിയുടെ അരികിലേക്കെത്തുന്നു, ആകാശത്ത് ചന്ദ്രനൊപ്പം ചൊവ്വയെയും കാണാം !

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (12:17 IST)
ചുവന്ന ഗ്രഹമായ ഭൂമിയുടെ അരികിലേയ്ക്കെത്തുന്നു. അടുത്തെത്തുന്നു എന്ന് പറയുമ്പോൾ ഭയക്കേണ്ട കാര്യം ഒന്നുമില്ല ചൊവ്വ അതിന്റെ സഞ്ചാര പാതയിൽ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്നു എന്ന് മാത്രം. ഒക്ടോബർ ആറിനാണ് ചൊവ്വ ഭൂമിയ്ക്ക് ഏറ്റവും അടുത്തെത്തുക. ഈസമയം 6,21,70,871 കിലോമീറ്റർ ആരിയ്ക്കും ഭൂമിയും ചൊവ്വയും തമ്മിലുള്ള ദൂരം.

ചന്ദ്രന്റെ തൊട്ടുമുകളിൽ പടിഞ്ഞാറ് ഭാഗത്തായിരിയ്ക്കും ചൊവ്വയുടെ സ്ഥാനം. രാത്രി എട്ടുമണിയോടെ ചൊവ്വയെ കാണാനാകും. രവിലെ ആറുമണിവരെ ചൊവ്വ ആകാശത്ത് ദൃശ്യമായിരിയ്ക്കും. ഡിസംബർ വരെ ചൊവ്വയുടെ പടിഞ്ഞാറ് വശത്ത് വ്യാഴത്തെയും ശനിയെയും കാണാൻ കഴിയും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :