മധുവിന്റെ കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് മഞ്ജു വാര്യര്‍!

ചൊവ്വ, 17 ഏപ്രില്‍ 2018 (12:19 IST)

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് കൊലപ്പെട്ട മധുവിന്റെ കോളനിയില്‍ വിഷു ആഘോഷിച്ച് നടി മഞ്ജു വാരിയര്‍. മധുവിന്റെ കുടുംബത്തിനും ഊരുകാര്‍ക്കും വിഷുസദ്യ വിളമ്പി നല്‍കിയായിരുന്നു താരത്തിന്റെ വിഷു ആഘോഷം. ഇന്നലെ ഉച്ചയ്ക്കാണ് മധുവിന്റെ വീട്ടിലേക്ക് മഞ്ജു എത്തിയത്.
 
മധുവിന്റെ അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം കുറച്ച് സമയം ചിലവഴിച്ചശേഷമാണ് മഞ്ജു മടങ്ങിയത്. വീടിന് സമീപം തയാറാക്കിയ പന്തലില്‍ മഞ്ജു വാരിയര്‍ കുടുംബത്തിനും ഊരുകാര്‍ക്കും സദ്യ വിളമ്പുന്നതിന് നേതൃത്വം നല്‍കി.
 
മഞ്ജു വാരിയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മധുവിന്റെ കോളനിയിലെ അംഗങ്ങളുടെ ഒപ്പമാണ് മഞ്ജു സദ്യ കഴിച്ചത്. തനിക്ക് കഴിയുന്ന സന്തോഷം അവര്‍ക്ക് പകര്‍ന്നു നല്‍കുക എന്നത് മാത്രമേ ഉദ്ദേശമുള്ളുവെന്ന് മഞ്ജു വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജയലളിതയെ ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോകുന്നത് തടഞ്ഞത് ഡോക്ടര്‍മാര്‍?

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ...

news

കത്വവ പെണ്‍കുട്ടിക്ക് പിന്തുണച്ച അറിയിച്ച കരീനയ്ക്ക് നേരെ ഹിന്ദു സൈബര്‍ ആക്രമണം

കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ...

news

‘വയറുവേദനയെടുക്കുന്നു, തല്ലിയതാണ്‘ - ശ്രീജിത്ത് വിജുവിനോട് പറഞ്ഞതിങ്ങനെ

വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ കേസില്‍ നിര്‍ണായക ...

news

വാട്‌സാപ്പ് ഹര്‍ത്താലിനെതിരെ താനൂരില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

കത്വയില്‍ എട്ടു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച ...

Widgets Magazine