‘അവള്‍ വരച്ചു വളരട്ടെ, ആ ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ‘: മഞ്ജുവിന്റെ കുറിപ്പ്

അപർണ| Last Modified ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (08:32 IST)
പ്രളയ ദുരന്തത്തിൽപ്പെട്ടവർക്ക് സഹായകമാവുന്നതിന് സ്വന്തം കുടുക്ക പൊട്ടിച്ച് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ ഒൻപത് വയസുകായി ഷാദിയയെ കാണാൻ നടി എത്തി. ഷാദിയയുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു.

ഷാദിയയുടെ ഇഷ്ടമറിഞ്ഞ് അവളെ നേരിൽ കാണാനെത്തുകയായിരുന്നു മഞ്ജു. ചിത്രങ്ങൾ വരയ്ക്കാനുള്ള പെയിന്റിംഗ് സാധനങ്ങളും മഞ്ജു അവൾക്കായി സമ്മാനിച്ചു. തലച്ചോറിലെ ട്യൂമറിന് ചികിത്സയെടുക്കുന്ന കുട്ടിയാണ് ഷാദിയ. ഷാദിയയ്ക്ക് പെട്ടെന്ന് പഴയ ചിത്രശലഭമാകാന്‍ കഴിയട്ടെയെന്ന് മഞ്ജു കുറിച്ചു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഷാദിയയെ നമ്മള്‍ ആദ്യം കാണുന്നത് രോഗക്കിടക്കയില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണവുമായെത്തിയപ്പോഴാണ്. തലച്ചോറിലെ ട്യൂമറിന് ശസ്ത്രക്രിയയും ചികിത്സയുമായി കഴിയുകയാണ് ഈ ഒമ്പതുവയസുകാരി. ആശുപത്രിയില്‍ ചെന്നവരും പെരുന്നാളിന് ബന്ധുക്കളും നല്കിയ നോട്ടുകളും നാണയത്തുട്ടുകളും കൂട്ടിവച്ച കുടുക്ക അവളുടെ നിധിയായിരുന്നു. അതില്‍ രണ്ടായിരത്തിലധികം രൂപയുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുന്‍കരുതലുകളിലായതിനാല്‍ അവളുടെ കണ്ണുകള്‍ മാത്രമേ നമുക്ക് കാണാനാകൂ.

കുടുക്ക പൊട്ടിക്കുന്നത് നോക്കിയിരിക്കുന്ന അവളുടെ ചിത്രത്തില്‍ ആ കണ്ണുകളില്‍നിന്നുള്ള പ്രകാശം നിറയുന്നുണ്ടായിരുന്നു. ഇന്ന് എന്നെ കാണാനെത്തി. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ കാണുക എന്നറിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു. AROH എന്ന സംഘടനയിലെ എന്റെ സുഹൃത്ത് ബിന്ദുവാണ് ഷാദിയയെ കൂട്ടിക്കൊണ്ടുവന്നത്. ഉമ്മ സിയ നേരത്തെ മരിച്ചു. എട്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ വല്യുമ്മ ആമിനയാണ് അവള്‍ക്കെല്ലാം.

രോഗത്തിന്റെയും ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള സ്വപ്‌നങ്ങള്‍ ഒരുപാടുണ്ട് അവള്‍ക്ക്. ഒപ്പം കരുണയുള്ള ഹൃദയവും. നന്നായി ചിത്രംവരയ്ക്കും,നിറംകൊടുക്കും. എന്റെ ഒരു ചിത്രം അവളുടെ സ്‌നേഹത്തിന്റെ അലുക്കുകളോടെ എനിക്ക് സമ്മാനിച്ചു. ഉദാഹരണം സുജാത നന്നായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ആ കണ്ണുകളില്‍ പ്രകാശം.

ഞാൻ വല്യുമ്മയോട് സംസാരിക്കുമ്പോൾ ഷാദിയ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് അത് ഞാൻ ശ്രദ്ധിച്ചത്. അപ്പോൾ അവളുടെ കണ്ണിൽ നിഷ്ക്കളങ്കതയുടെ നിലാവുള്ളതുപോലെ. സൂക്ഷിച്ചു നോക്കിയാൽ കണ്ണുകൾ ചിരിക്കുന്നതു കാണാം. ഞാന്‍ ഒരു കളറിങ് സെറ്റ് കൊടുത്തപ്പോൾ ഷാദിയ വിലപ്പെട്ടതെന്തോ കിട്ടിയ പോലെ അതിനെ നെഞ്ചോടു ചേർത്തു. അവള്‍ വരച്ചുവളരട്ടെ,ആ ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ...ഷാദിയയ്ക്ക് പെട്ടെന്ന് പഴയ ചിത്രശലഭമാകാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയായിരുന്നു യാത്രയാക്കുമ്പോള്‍....



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്
മാര്‍ച്ച് അവസാന ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍
ആഭ്യന്തര ക്രിക്കറ്റില്‍ കേദാര്‍ ജാദവ് മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി നല്‍കിയത് മൂന്നുലക്ഷം രൂപ, രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് അന്വേഷണത്തില്‍ ...

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ...

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന
അമേരിക്കെതിരെ ചൈന പ്രഖ്യാപിച്ച 34 ശതമാനം നികുതി ഏപ്രില്‍ എട്ടിന് പിന്‍വലിക്കണം എന്നാണ് ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ...

സിംഗപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപിടുത്തം: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു
മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിനാണ് പൊള്ളലേറ്റത്.