മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ

Last Updated: വ്യാഴം, 2 മെയ് 2019 (14:55 IST)
മരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ ഇനിയുള്ള യാത്രകളിലേക്ക് കൂടെ കൂട്ടിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞു വാര്യർ. ബലേനോയുടെ ഉയർന്ന വേരിയന്റായ ആൽഫയെയാണ് സ്വന്തമാക്കിയിരിക്കുന്നൽത്. താരം കാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസൂക്കിയുടെ ബലേനോ. 1.2 പെട്രോൾ 1.3 ലിറ്റർ ഡീസൽ വേരിയന്റുകളിൽ ബലേനോ വിപണിയിലുണ്ട്, 1.2 ലിറ്റർ പെട്രോൾ, ഡീസൽ ബി എസ് 6 എഞ്ചിൻ വേരിയന്റിലുള്ള ബലേനോയെയും അടുത്തിടെ മാരുറ്റി സുസൂക്കി പുറത്തിറക്കിയിരുന്നു.

സ്മാർട്ട് ഹൈബ്രിഡ് ടേക്കനോളജിയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് എന്ന പ്രത്യേകതയും ബലേനോക്ക് സ്വന്തമാണ്. ബലേനോയുടെ ഡെൽറ്റ, സീറ്റ വകഭേതങ്ങളിലാണ് സ്മാർട്ട് ഹൈബ്രിഡ് ടെക്കനോളജി ഉൾപ്പെടുത്തിയിരിക്കുന്നത്. 5.58 മുതൽ 8.90 ലക്ഷം വരെയാണ് ബലേനോയ്ക്ക് ഇന്ത്യൻ വിപണിയിലെ വില.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :