കാറിലെ തീ കെടുത്താൻ ഒഴിച്ചത് ബിയർ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 28 സെപ്‌റ്റംബര്‍ 2019 (15:42 IST)
വാഹനത്തിന് തീ പിടിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നാം വെപ്രാളപ്പെടും എന്നത് ശരിയാണ്. എന്നാൽ തീയണക്കാൻ അറ്റകൈ പ്രയോഗങ്ങളൊന്നും നടത്തരുത്. വാഹനങ്ങൾക്ക് തീ പിടിച്ചാൽ അത് അണക്കുക നമ്മുടെ കയ്യിൽ നിൽക്കുന്നതല്ല. ഉടൻ തന്നെ ഫയർ‌ ഫോഴ്സിനെ വിളിച്ചുവരുത്തണം. സമീപത്തുനിന്നും തീയണക്കുന്ന ഫയർ സേഫ്റ്റി സംവിധാനങ്ങൾ ലഭിക്കും എങ്കിൽ അത് പ്രയോജനപ്പെടുത്താം.

കാറിന് തീപിടിച്ചപ്പോൾ ഒരു യുവാവ് കാട്ടിയ അതിബുദ്ധിയാണ് ഇപ്പോൾ വലിയ ചർച്ചാ വിഷയം. തീയണക്കുന്നതിനായി യുവാവ് ബിയർ ഒഴിക്കുകയായിരുന്നു. ജർമനിയിലാണ് സംഭവം ഉണ്ടായത്. ഫയർഫോഴ്സിനെ വിവരമറിയിച്ച ശേഷമാണ് ബിയർ ഉപയോഗിച്ച് തീ അണക്കാൻ യുവാവ് ശ്രമിച്ചത്. പിന്നീട് എന്തു സംഭവിച്ചിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഉടൻ തന്നെ എത്തിയ ഫയർഫോഴ്സിന് യാതൊരു പണിയും എടുക്കേണ്ടിവന്നില്ല. കാരണം അതിനകം തന്നെ കാർ കത്തി ചാമ്പലായിരുന്നു.



കാറുകൾക്ക് തീപിടിക്കുന്ന സഹചര്യങ്ങളിൽ ഏറെ ജാഗ്രത പുലർത്തണം. തീ നന്നായി പടർന്നു കഴിഞ്ഞാൽ പിന്നീട് വാഹനത്തിന് സമീപത്ത് നിൽക്കരുത്. കാറിൽ തീപിടിച്ചാൽ വെള്ളം ഒഴിക്കാനായിരിക്കും ആദ്യം ചിന്ത വരിക. എന്നാൽ ഇത് ചെയ്യരുത്. വെള്ളത്തിലെ ഓക്സിജൻ തീ ആളിപ്പടരുന്നതിന് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :