വെബ്‌ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (18:51 IST)
വിന്റേജ് കാറുകൾക്ക് പ്രിയം എപ്പോഴും കൂടുതലാണ്. ഇന്ത്യയിൽ വിൽപ്പന ഇല്ലാതിരുന്ന അപൂർവ കാറാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇത്തരത്തിൽ
രത്തൻ ടാറ്റ ഉപയോഗിച്ചിരുന്ന ബ്യൂക്ക് എന്ന ഹിസ്റ്റോറിക് ബ്രാൻഡിലെ ലക്ഷ്വറി കാറിനെ വിൽപ്പനക്ക് വച്ചിരിക്കുകയാണ് ഇപ്പോൾ. ടാറ്റയിൽനിന്നും നേരത്തെ വാഹനം സ്വന്തമാക്കിയ ആളാണ് 1976 മോഡൽ ബ്യൂക്ക് സ്കൈലാർക്ക് എസ്ആർ 14 ലക്ഷം രൂപക്ക് വിൽപ്പനക്ക് വച്ചിരിക്കുന്നത്.
വാഹനം രണ്ണിംഗ് കണ്ടീഷനിലാണ് എന്നും, തനിമ വിടാതെ കാത്തുസൂക്ഷിച്ചിട്ടുണ്ട് എന്നുമാണ് ഇപ്പോഴത്തെ ഉടമ പറയുന്നത്. 1953 മുതൽ 1998 വരെ പുറത്തിറങ്ങിയ സ്കൈലാർക്ക് എസ്ആർ വാഹനത്തിന്റെ മൂന്നാം തലമുറ പതിപ്പാണ് ഇത്. എംഎംഎച്ച് 7474 എന്ന നമ്പരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്കൈലാർക്കിന്റെ ഏറ്റവും കൂടിയ വേരിയന്റാണ് എസ്ആർ, 5 ലിറ്റർ, 5.7 ലിറ്റർ, 5.8 ലിറ്റർ എന്നിങ്ങനെ മുന്ന് വി8 എൻഞ്ചിൻ പതിപ്പുകളിലാണ് വാഹനം ലഭ്യമായിരുന്നത്. അമേരിക്കൻ ലക്ഷ്വറി വാഹന വിപണിയിൽ ഒരു കാലത്ത് താരമായിരുന്നു ബ്യൂക്ക്. ഇറക്കുമതി ചെയ്താണ് വാഹനം ഇന്ത്യയിലെത്തിയത്. ബ്യുക്ക് എന്ന ചരിത്ര ബ്രാൻഡിനെ ഏറ്റെടുത്താണ് ജനറൽ മോട്ടോർസ് പ്രവർത്തനം ആരംഭിക്കുന്നത്.